
കണ്ണൂർ: കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രചാരണ ഫ്ളക്സിൽ കെ. സുധാകരൻ അനുകൂല പോസ്റ്റർ. നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുതെന്നാണ് പേരാവൂർ ഭാഗത്ത് പതിച്ച പോസ്റ്ററുകളിലുള്ളത്. ബോർഡിൽ സണ്ണി ജോസഫിന്റെ മുഖത്ത് പോസ്റ്റർ പതിച്ചാണ് പ്രതിഷേധം. തിരിച്ചടി നേരിടേണ്ടിവരുമെന്നും കെ.എസ്. ബ്രിഗേഡിന്റെ പേരിൽ കെ. സുധാകരന് അഭിവാദ്യമർപ്പിച്ചുള്ള പോസ്റ്ററിൽ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി കണ്ണൂർ ഡി.സി.സി പരിസരത്തേക്ക് കെ. സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |