
അങ്കമാലി: ചമ്പന്നൂർ വ്യവസായ മേഖലയിലെ പി മാക്സ് കമ്പനിയിലെ കിണറിന് മുകളിലിട്ടിരുന്ന നെറ്റിൽ കുടുങ്ങിയ മൂർഖൻ പാമ്പിനെ പിടികൂടി വനത്തിൽ വിട്ടയച്ചു. ഇലയും മറ്റും കിണറ്റിലേക്ക് വീഴാതിരിക്കാൻ ഇട്ടിരുന്ന വലയിലാണ് മൂർഖൻ വീണത്. ഫോറസ്റ്റിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമംഗങ്ങളായ എസ്.രജിത്ത്, വിൽസൺ പി.ജെ എന്നിവരെത്തിയാണ് പാമ്പിനെ പിടിച്ചത്. നഗരസഭ കൗൺസിലർ അഡ്വ.സാജി ജോസഫ്, ബിജു ഗിർവ്വാസിസ്, വിവിൻ എന്നിവർ സഹായികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |