
വൈപ്പിൻ: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എം.ബി.ഷൈനി പള്ളിപ്പുറം മേഖലയിൽ വ്യക്തികളെ കണ്ടും കടകൾ കയറിയും വോട്ടഭ്യർത്ഥിച്ചു. സാഹിത്യകാരൻ സിപ്പി പള്ളിപ്പുറത്തിന്റെ വീട്ടിലെത്തി അനുഗ്രഹം തേടി. മുനമ്പം മാണി ബസാർ ഭാഗത്ത് കടകൾ കയറി. പള്ളിപ്പുറം മഞ്ഞുമാത പള്ളി, മുനമ്പം ശ്രീകൃഷ്ണ ക്ഷേത്രം ഉൾപ്പെടെ വിവിധ മതസ്ഥാപനങ്ങളിൽ കയറിയും വോട്ടഭ്യർഥിച്ചു. പള്ളിപ്പുറം എസ്.വി.ബസാർ, ഡിസ്‌പെൻസറി, കരുത്തല, ദേവസ്വംനട എന്നിവിടങ്ങളിലും പര്യടനം നടത്തി. എൽ.ഡി.എഫ് നേതാക്കളായ എ.കെ.ഗിരീഷ്, രമണി അജയൻ, ഇ.സി.ശിവദാസ്, സബോധ ഷാജി, എ.എസ്.രതീഷ്, എ.ബി.സോജൻ, കെ.ഡി.മിഷ, വി.ആർ.നിഖിൽരാജ് തുടങ്ങിയവർ ഷൈനിക്കൊപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |