കൊച്ചി: ''ഇനി കൊച്ചിയിൽ സർവ്വം ദീപ്ത''മെന്ന പേരിൽ കൊച്ചി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പോസ്റ്റർ തയ്യാറാക്കിയത് പാർട്ടിയുടെ പോസിറ്റീവായ നിർദേശ പ്രകാരമുള്ള മുന്നൊരുക്കം മാത്രമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. കൊച്ചി മണ്ഡലത്തിൽ ദീപ്തിയുടെയും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും പേരുകളാണ് പരിഗണനയിൽ. കൊച്ചി മേയർ സ്ഥാനം നിഷേധിക്കപ്പെട്ടപ്പോൾ നിയമസഭാ മണ്ഡലത്തിൽ പരിഗണിക്കമെന്ന വാഗ്ദാനം ദീപ്തിക്ക് ലഭിച്ചിരുന്നെന്നാണ് സൂചന. എന്നാൽ കൊച്ചിയിലേക്ക് മറ്റു പേരുകളും ഉയർന്നതാണ് വിവാദത്തിലേക്ക് നയിച്ചത്.
''മത്സരത്തിന് തയ്യാറായിരുന്നു. അതിന്റെ ഭാഗമായാണ് പോസ്റ്ററുകൾ ഒരുക്കിയത്. പാർട്ടി തീരുമാനം എന്തായാലും അനുസരിക്കും. പാർട്ടിയാണ് തനിക്കെല്ലാം. എന്തായാലും കൊച്ചി മണ്ഡലം കോൺഗ്രസ് തിരികെ പിടിക്കും,"" ദീപ്തി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |