
ന്യൂയോർക്ക്: ലോകത്ത് ഏറ്റവും കരുത്തരായ രാജ്യമാണ് അമേരിക്കയെന്നും ആരിൽ നിന്നും സഹായം ആവശ്യമില്ലെന്നും ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിലാണ് ട്രംപ് ഇങ്ങനെ കുറിച്ചത്. നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) അംഗരാജ്യങ്ങൾ ഇറാനെതിരായ യുദ്ധത്തിൽ ഒപ്പംചേരാതിരുന്നതിനെ രൂക്ഷമായി വിമർശിച്ചാണ് അമേരിക്കൻ പ്രസിഡന്റ് കുറിപ്പിട്ടത്.
ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നടപടിയിൽ പങ്കാളിയാകാൻ ഒരു താൽപര്യവുമില്ലെന്ന് നാറ്റോ സഖ്യം അമേരിക്കയെ അറിയിച്ചിരുന്നു. ഇറാനെ ആണവായുധം നിർമ്മിക്കാൻ അനുവദിക്കരുതെന്നും ഇറാനോട് ചെയ്യുന്നത് അനുകൂലിച്ചും വിവിധ രാജ്യങ്ങൾ പ്രതികരിക്കുമ്പോഴാണ് നാറ്റോ സഖ്യത്തിന്റെ ഈ നിലപാട്. എന്നാൽ ഇതിൽ തനിക്ക് അത്ഭുതമില്ലെന്ന് ട്രംപ് അറിയിച്ചു.
ആവശ്യമുള്ള സമയത്ത് അവർ നമുക്കായി ഒന്നും ചെയ്യില്ല. വർഷാവർഷം നൂറുകണക്കിന് ബില്യൺ ഡോളർ നാറ്റോ രാജ്യങ്ങളെ സംരക്ഷിക്കാൻ ചെലവഴിക്കുന്നതായും ഇത് ഒരുവശത്തേക്ക് മാത്രമുള്ള സഹായമായാണ് താൻ കരുതുന്നതെന്ന് ട്രംപ് രൂക്ഷമായി വിമർശിച്ചു. ഇറാൻ സൈന്യത്തെ ഭാഗ്യത്തിന് തങ്ങൾ ഇല്ലാതാക്കിയെന്നും അവരുടെ നാവികസേനയും വ്യോമസേനയും റഡാറുകളും അമേരിക്ക തകർത്തു. ഇറാന്റെ എല്ലാത്തരം നേതാക്കളെയും ഇല്ലാതായി. പശ്ചിമേഷ്യയിലെ സഖ്യ കക്ഷികൾക്ക് ഇനി ഭീഷണിയുണ്ടാകില്ല.
വലിയ സൈനിക നീക്കം പശ്ചിമേഷ്യയിൽ നടത്തിയതിനാൽ ഇനി നാറ്റോ രാജ്യങ്ങളുടെയോ ജപ്പാന്റെയോ ഓസ്‌ട്രേലിയയുടെയോ ദക്ഷിണ കൊറിയയുടെയോ സഹായം ആവശ്യമില്ലെന്നും ട്രംപ് കുറിപ്പിൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |