
വെള്ളറട: അതിര്‍ത്തി ഗ്രാമങ്ങളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുകളുടെ വില്‍പ്പന വ്യാപകമായിട്ടും ആരോഗ്യവകുപ്പ്-ഭക്ഷ്യസുരക്ഷ വിഭാഗങ്ങളുടെ പരിശോധന കാര്യക്ഷമമല്ല. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍ക്കാന്‍ കച്ചവടകാര്‍ക്ക് യാതൊരു പേടിയുമില്ലാത്ത അവസ്ഥയിലാണ്. വിഷം കലര്‍ന്ന ഭക്ഷ്യവസ്തുക്കളാണ് ഗ്രാമങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. അതിര്‍ത്തി കടന്നെത്തുന്ന ഭക്ഷ്യവസ്തുക്കളും പരിശോധിക്കുന്നില്ല.
തമിഴ്‌നാട്ടില്‍ നിന്നും വ്യാപകമായ തോതിലാണ് പാല്‍ ഉല്‍പ്പന്നങ്ങളും വിവിധതരത്തുലുള്ള ശീതള പാനീയങ്ങളും അച്ചാറുകളും വില്‍പ്പനയ്‌ക്കെത്തുന്നത്. പ്രധാന മത്സ്യ ചന്തകളില്‍ വില്‍പ്പനയ്‌ക്കെത്തുന്ന മത്സ്യങ്ങളില്‍ ഏറെയും മാസങ്ങള്‍ കഴിഞ്ഞതാണ്. ചീഞ്ഞ മത്സ്യങ്ങള്‍ രാസവസ്തുകള്‍ ഉപയോഗിച്ച് കൊണ്ടുവന്ന് വ്യാപകമായി കച്ചവടം ചെയ്യുന്നുണ്ട്. വില കുറച്ച് കിട്ടുന്നതുകാരണം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകളില്‍ പോലും ചീഞ്ഞ മത്സ്യമാണ് വാങ്ങി പാചകം ചെയ്ത് വില്‍ക്കുന്നത്.
അനധികൃത കശാപ്പുശാലകളും
തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി റോഡുകളിലൂടെ ഒരു പരിശോധനയുമില്ലാതെയാണ് കശാപ്പിന് കന്നുകാലികളും കൊണ്ടുവരുന്നുണ്ട്. അനധികൃത കശാപ്പുശാലകളില്‍ രോഗബാധയുണ്ടോ എന്ന് പരിശോധിക്കാതെയാണ് മാംസമാക്കി വില്‍പ്പന നടത്തുന്നത്. മുന്‍ കാലങ്ങളില്‍ ആരോഗ്യവകുപ്പ് കാര്യമായ പരിശോധനകള്‍ നടത്തിവന്നിരുന്നു. ഭക്ഷ്യസുരക്ഷാനിയമം നിലവില്‍ വന്നാലെ കാര്യമായ പരിശോധനകള്‍ നടത്തി നിയമനടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളു.
ലേബലില്ലാത്ത പാക്കറ്റുകളും
അന്യ സംസ്ഥാനങ്ങളില്‍ നിന്നും കവറിലും കുപ്പികളിലും നിറച്ച ഭക്ഷ്യ വസ്തുക്കള്‍ എത്തുന്നുണ്ട്. ഇവയുടെ പുറത്ത് ഉത്പ്പാദിപ്പിച്ചവരുടെ പേരോ അഡ്രസോയില്ല. എത്രദിവസം ഉപയോഗിക്കാന്‍ പറ്റുമെന്നുപോലും രേഖപ്പെടുത്തിയിട്ടില്ല. ഇത്തരത്തിലുള്ള ഭക്ഷ്യ വസ്തുക്കള്‍ക്ക് കച്ചവടക്കാര്‍ക്ക് ഏറെ ലാഭം ലഭിക്കുന്നതുകാരണം വില്‍ക്കാന്‍ മടിയില്ല.
ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്ക്ക് എത്തുന്നതിനു മുമ്പ് ഉത്പ്പാദന കേന്ദ്രങ്ങളില്‍ വച്ചുതന്നെ ഗുണനിലവാരം പരിശോധിക്കേണ്ട നടപടി ഉണ്ടാകണം. വ്യാജ ഭക്ഷ്യ വസ്തുക്കളുടെ വില്‍പ്പന തടയാന്‍ നടപടി സ്വീകരിക്കണമെന്നുമാണ് ഉപഭോക്താക്കളുടെ ആവശ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |