SignIn
Kerala Kaumudi Online
Saturday, 21 March 2026 12.41 AM IST

തമിഴ്നാട്: സീറ്റ് വിഭജന ചർച്ചയ്ക്ക് പിയൂഷ് ഗോയൽ എത്തും

Increase Font Size Decrease Font Size Print Page
e

ചെന്നൈ: അണ്ണാ ഡി.എം.കെയുമായുള്ള സീറ്റ് വിഭജനം അന്തിമമാക്കാൻ തമിഴ്നാട് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഇന്ന് ചെന്നൈയിലെത്തും.

തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ, മത്സരരംഗത്തുള്ള പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഭരണകക്ഷിയായ ഡി.എം.കെ സഖ്യത്തിലെ പാർട്ടികളുമായി ചർച്ച നടത്തുകയും സീറ്റുകൾ വീതിച്ചുനൽകുകയും ചെയ്യുന്നു. അതേസമയം എൻ.ഡി.എ സീറ്റ് വിഭജനം നടന്നിട്ടില്ല. ഇന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുമായി ചർച്ച നടത്തും. നാളെ സീറ്റ് വിഭജന കരാറിൽ ഒപ്പുവെയ്ക്കാൻ സാദ്ധ്യതയുണ്ട്.

ചെന്നൈയിലെ ഏതാനും സീറ്റുകൾ ഉൾപ്പെടെ 30-40 സീറ്റുകൾ ബി.ജെ.പി ചോദിക്കും. ഏപ്രിൽ 23ന് തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ മാർച്ച് 30 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ ആരംഭിക്കും.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.