
ആലപ്പുഴ: അമ്പലപ്പുഴയിൽ ജയിക്കാനാണ് മത്സരിക്കുന്നതെന്നും ആളുകളെ കണ്ടുകഴിഞ്ഞപ്പോൾ താനത് ഉറപ്പിച്ചെന്നും ജി സുധാകരൻ. കോൺഗ്രസ് പിന്തുണയുണ്ടോയെന്ന ചോദ്യത്തിന് അത് തന്നോടാണോ ചോദിക്കേണ്ടതെന്നും കോൺഗ്രസ് പാർട്ടി ഓഫീസിലാണ് ചോദിക്കേണ്ടതെന്നുമായിരുന്നു സുധാകരന്റെ മറുപടി. അവർ ഒന്നും പറയുന്നില്ലെങ്കിൽ കുറച്ചുദിവസം കാത്തിരിക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
അമ്പലപ്പുഴയിൽ ജി സുധാകരന് കോൺഗ്രസ് പിന്തുണപ്രഖ്യാപിച്ചതിനെതിരെ വലിയ രീതിയിലാണ് വിമർശനങ്ങൾ ഉയരുന്നത്. ഇതോടെ തിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമായി അമ്പലപ്പുഴ മാറിക്കഴിഞ്ഞു. നിരന്തരമായി സിപിഎമ്മിൽ നിന്നും അവഗണന നേരിടുന്നതായി ആരോപിച്ചാണ് ജി സുധാകരൻ പാർട്ടി വിട്ടത്. പിന്നാലെ അമ്പലപ്പുഴയിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ രൂക്ഷവിമർശനങ്ങളാണ് സുധാകരൻ സിപിഎമ്മിനെതിരെ ഉന്നയിച്ചത്.
പൊളിറ്റിക്കൽ ക്രിമിനലുകളെ ആയുധമാക്കി തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്നും തന്റെ അച്ഛനുവിളിച്ചത് അതിനുദാഹരണമാണെന്നും സുധാകരൻ പറഞ്ഞിരുന്നു. താൻ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്‌ത്രത്തോട് നൂറുശതമാനം നീതി പുലർത്തിയെന്നും അഭിപ്രായങ്ങൾ തുറന്നുപറയുന്നത് തന്റെ പ്ലസ്‌പോയിന്റാണെന്നും ജി സുധാകരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |