
കൂത്തുപറമ്പ്:ക്ലീൻ ഗ്രീൻ പാനുണ്ടയുടെ നേതൃത്വത്തിൽ വിഷ രഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ അംഗൺവാടി കുട്ടികളെ മുൻനിർത്തി ആരംഭിച്ച പച്ചക്കറികൃഷിയുടെ വിളവെടുത്തു.
പാനുണ്ടയിലെ റോഡുകളുടെ ഇരുവശങ്ങളിലുമായി ചെടിച്ചട്ടികളിലും ഗ്രോബാഗുകളിലും നട്ടുപിടിപ്പിച്ച കൃഷിയുടെ വിളവെടുപ്പ് പാനുണ്ട വാർഡ് മെമ്പർ സി കെ.പത്മിനിയുടെ അദ്ധ്യക്ഷതയിൽ പിണറായി കൃഷി ഓഫീസർ ക്രിസ്റ്റി ഉദ്ഘാടനം ചെയ്തു.ചീര,വഴുതനിങ്ങ,പച്ചമുളക്,വെണ്ട എന്നിവയാണ് കുട്ടികൾ വിളയിച്ചത്.വിളവെടുത്ത പച്ചക്കറികൾ അംഗൻവാടിയ്ക്കും ബഡ്സ് സ്‌കൂളിനും കൈമാറി. ചടങ്ങിൽ
സി കെ.അങ്കജ മാസ്റ്റർ, അസിസ്റ്റന്റ് കൃഷി ഓഫീസർ വിമ്മി,ജിധീഷ് പാനുണ്ട, എ.പി.മോഹനൻ, വി.പി.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |