SignIn
Kerala Kaumudi Online
Friday, 20 March 2026 7.56 AM IST

അങ്കത്തട്ടിൽ ആറൻമുള

Increase Font Size Decrease Font Size Print Page
aranmula

പത്തനംതിട്ട : സംസ്ഥാനത്ത് കൂടുതൽ വോട്ടർമാരുള്ള ആറൻമുളയിൽ തീപാറും പോരാട്ടത്തിന് കച്ചമുറുക്കുകയാണ് മുന്നണികൾ. 2016ൽ എം.എൽ.എയായി മണ്ഡലത്തിൽ കളംപിടിച്ച വീണാജോർജ് തന്നെയാണ് ഇത്തവണയും ഇടതുകോട്ടയുടെ കാവൽ. യു.ഡി​.എഫി​നെ അബി​ൻ വർക്കി​ നയി​ക്കുമ്പോൾ കുമ്മനം രാജശേഖരനാണ് എൻ.ഡി​.എയുടെ കരുത്ത്. മൂന്ന് മുന്നണി​കളും അഭി​മാന പോരാട്ടത്തി​ന് കോപ്പുകൂട്ടുകയാണ്. എസ്.ഐ.ആർ പരി​ഷ്കരണത്തി​ലൂടെ 24,345 വോട്ടർമാർ മണ്ഡലത്തിൽ കുറഞ്ഞിട്ടുണ്ട്. പുനഃക്രമീകരണത്തിലൂടെ പുതിയ ആറന്മുള മണ്ഡലം രൂപീകൃതമാകുന്നത് 2011ൽ ആണ്.

തദ്ദേശ സ്ഥാപനങ്ങളും ഭരണകക്ഷി​യും

പത്തനംതിട്ട നഗരസഭ (യു.ഡി.എഫ്), ആറൻമുള (യു.ഡി.എഫ്), ചെന്നീർക്കര (യു.ഡി.എഫ്), ഇലന്തൂർ (യു.ഡി.എഫ്), കോഴഞ്ചേരി (യു.ഡി.എഫ്), കുളനട (എൽ.ഡി.എഫ്), മല്ലപ്പുഴശ്ശേരി (യു.ഡി.എഫ്), മെഴുവേലി (യു.ഡി.എഫ്),നാരങ്ങാനം (യു.ഡി.എഫ്), ഓമല്ലൂർ (എൻ.ഡി.എ), ഇരവിപേരൂർ (യു.ഡി.എഫ്), കോയിപ്രം (യു.ഡി.എഫ്), തോട്ടപ്പുഴശ്ശേരി (യു.ഡി.എഫ്).

വോട്ട് നില
ആകെവോട്ടർമാർ : 2,13,732
സ്ത്രീകൾ : 1,11,245
പുരുഷൻമാർ : 1,02,487

2021ൽ
ആകെവോട്ട് : 2,38,077
പോൾ ചെയ്തത് : 1,61,291
ശതമാനം : 68.13
വീണാജോർജ് (എൽ.ഡി.എഫ്) : 74,950 (46.30%)
കെ.ശിവദാസൻ നായർ (യു.ഡി.എഫ്) : 55,947 (34.56%)

2016
വീണാജോർജ് (എൽ.ഡി.എഫ്) : 64,523 (39.97 %)
കെ.ശിവദാസൻ നായർ (യു.ഡി.എഫ്) : 56,877 (35.23 %)

മുൻ എം.എൽ.എമാർ

1957 മാലേത്ത് ഗോപിനാഥപിള്ള (കോൺഗ്രസ്)
1960 മാലേത്ത് ഗോപിനാഥപിള്ള (കോൺഗ്രസ്)
1965 എൻ.ഭാസ്‌കരൻനായർ (കേരള കോൺഗ്രസ്)
1967 പി.എൻ.ചന്ദ്രസേനൻ (എസ്.എസ്.പി)
1970 പി.എൻ.ചന്ദ്രസേനൻ (എസ്.എസ്.പി)
1977 എം.കെ.ഹേമചന്ദ്രൻ (കോൺഗ്രസ്)
1980 കെ.കെ.ശ്രീനിവാസൻ (കോൺഗ്രസ്)
1982 കെ.കെ.ശ്രീനിവാസൻ (കോൺഗ്രസ്)
1987 കെ.കെ.ശ്രീനിവാസൻ (കോൺഗ്രസ്)
1991 ആർ.രാമചന്ദ്രൻനായർ (എൻ.ഡി.പി.)
1996 കടമ്മനിട്ട രാമകൃഷ്ണൻ (സി.പി.എം)
2001 മാലേത്ത് സരളാദേവി (കോൺ.)
2006 കെ.സി.രാജഗോപാലൻ (സി.പി.എം)
2011 കെ.ശിവദാസൻ നായർ (കോൺഗ്രസ്)
2015 വീണാജോർജ് (സി.പി.എം)
2021 വീണാജോർജ് (സി.പി.എം)

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.