
കൊച്ചി: ഇന്ത്യാ ഗവണ്‍മെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരനെ പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേക സെഷന്‍ സംഘടിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്. 'ഹിച്ച്‌ഹൈക്കറുടെ ഗൈഡ്, 2025 - 26 ലെ സാമ്പത്തിക സര്‍വേയിലേക്ക്' എന്ന പേരില്‍ സംഘടിപ്പിച്ച സെഷന്‍ കൊച്ചിയിലെ എസ്‌ഐബി ടവറിലാണ് നടന്നത്. ഇന്ത്യയുടെ സാമ്പത്തിക വീക്ഷണത്തെക്കുറിച്ച് ആഴത്തിലുള്ള ഈ ചര്‍ച്ചയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നേതൃനിരയിലുള്ള വ്യക്തികളും വിവിധ സഹകാരികളും ബാങ്ക് ബ്രാഞ്ച് അംഗങ്ങളും പങ്കെടുത്തു.
ഉച്ചക്ക് ശേഷം മൂന്നു മണിക്ക് ആരംഭിച്ച പരിപാടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്രീ. പി. ആര്‍. ശേഷാദ്രി സ്വാഗതമാശംസിച്ചു. സ്ഥൂല സാമ്പത്തിക പ്രവണതകള്‍, നയ നിര്‍ദ്ദേശങ്ങള്‍, രാജ്യത്തിന്റെ വളര്‍ച്ചാ സാധ്യതകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 2025 - 26 ലെ സാമ്പത്തിക സര്‍വേയെക്കുറിച്ചുള്ള പ്രധാന കാര്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഡോ. നാഗേശ്വരന്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രധാനപ്പെട്ട സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമായി നേരിട്ട് ചര്‍ച്ച ചെയ്യാന്‍ സെഷനില്‍ ചോദ്യോത്തര വേളയും ഉണ്ടായിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയര്‍മാന്‍ ശ്രീ. വി.ജെ കുര്യന്റെ മെമന്റോ കൈമാറ്റത്തോടെയാണ് പരിപാടി അവസാനിച്ചത്. തുടര്‍ന്ന് ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശ്രീ. ആന്റോ ജോര്‍ജ് .ടി നന്ദി പ്രകാശനം നടത്തി.
ഇറക്കുമതിക്കായി മുതിരുന്നതിന് മുന്‍പ് നമ്മുടെ പ്രാദേശികമായ കഴിവ് തിരിച്ചറിഞ്ഞ് ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കണമെന്ന് സെഷനില്‍ സംസാരിക്കവേ ഡോ. നാഗേശ്വരന്‍ പറഞ്ഞു. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിലൂടെ നമ്മുടെ സംസ്ഥാനങ്ങള്‍ക്ക് പ്രാദേശിക സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കാന്‍ വഴിയൊരുക്കുകയും ചെയ്യുന്നു. ഇത് ആഭ്യന്തര ശേഷി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, നമ്മുടെ എംഎസ്എംഇകള്‍ക്ക് ആഗോള മൂല്യ ശൃംഖലകളുമായി സംയോജിപ്പിക്കാനുള്ള അവസരം നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നേതൃനിരയോടുള്ള തുടര്‍ച്ചയായ പ്രതിബദ്ധതയെയും സാമ്പത്തിക വികസനങ്ങളില്‍ അര്‍ത്ഥവത്തായ സംഭാഷണം സാധ്യമാക്കുന്നതിനെയും ഈ സെഷൻ പ്രതിഫലിപ്പിക്കുന്നു. കൂടാതെ ഇത് പുരോഗമനപരവും അറിവ് അടിസ്ഥാനമാക്കിയുള്ളതുമായ ഒരു ധനകാര്യ സ്ഥാപനം എന്ന നിലയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഈ രംഗത്തെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |