
ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ശ്രീരാമയന്ത്രം സ്ഥാപിച്ച ചടങ്ങിൽ പ്രധാന പുരോഹിതൻ ഗണേശ്വർ ശാസ്ത്രി നേതൃത്വം നൽകി. 51 വേദ പണ്ഡിതർ മന്ത്രങ്ങൾ ഉരുവിട്ടു. രാഷ്ട്രപതി കർപ്പൂര ആരതിയുഴിഞ്ഞു. കൊച്ചുമകൾ ആദ്യശ്രീയും ഒപ്പമുണ്ടായിരുന്നു. ഹിന്ദു പുതുവർഷം ആരംഭിക്കുന്ന ഇന്നലെയാണ് ചടങ്ങ് നടത്തിയതെന്നത് ശ്രദ്ധേയമാണ്. കാഞ്ചി കാമകോടി മഠം പീഠാധിപതി സ്വാമി വിജയേന്ദ്ര സരസ്വതിയുടെ നേതൃത്വത്തിൽ രണ്ടുവർഷം മുൻപാണ് ശ്രീരാമയന്ത്രം അയോദ്ധ്യയിലെത്തിച്ചത്.
``രാജ്യം സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിൽ നവോത്ഥാനത്തിലൂടെ കടന്നുപോകുകയാണ്. രാമക്ഷേത്രം അതിന്റെ പ്രതീകമാണ്.``
-രാഷ്ട്രപതി
ദ്രൗപദി മുർമു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |