വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ വെള്ളിയാഴ്ചകാവ് ക്ഷേത്രത്തിനു സമീപം കുന്നിടിച്ചു വൻ തോതിൽ മണ്ണ് കടത്തുന്നെന്ന പരാതിയുമായി ബന്ധപ്പെട്ട് വിജിലൻസ് പഞ്ചായത്ത് ഓഫീസ് റെയ്‌ഡ് ചെയ്ത് രേഖകൾ പിടിച്ചെടുത്തു.ബുധനാഴ്ച ഉച്ചക്ക് ശേഷം ആരംഭിച്ച റെയ്‌ഡ് രാത്രി 8.30 വരെ തുടർന്നു. വിജിലൻസ് സംഘത്തിന് അനധികൃത മണ്ണെടുക്കൽ
ബോദ്ധ്യപ്പെടുകയും ജെ.സി.ബി ഉൾപ്പെടെയുള്ള വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.വർക്കല തഹസീൽദാരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ എം.ജോസഫ് പെരേര പ്രദേശത്തെ അനധികൃത കുന്നിടിക്കലും മണ്ണ് കടത്തും സംബന്ധിച്ച് വിജിലൻസിനുൾപ്പെടെയുള്ള അധികൃതർക്ക് പരാതികൾ നൽകിയിരുന്നു. അനധികൃതമായി മണ്ണെടുക്കുന്നതിനിടയിൽ ഇക്കഴിഞ്ഞ ജനുവരി 21ന് മണ്ണിടിഞ്ഞു എക്സവേറ്ററിന് മുകളിൽ വീണ് ഓപ്പറേറ്റർ കൊല്ലം നെടുമൺകാവ് സ്വദേശി അനീഷ് (45) മരിച്ചിരുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തി കുറ്റക്കാരുടെ പേരിൽ കർശന ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് ജോസഫ് പെരേര ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |