ചേർപ്പ് : കുടുംബവഴക്കിനെ തുടർന്ന് അകന്ന് കഴിയുകയായിരുന്ന ഭാര്യയെ പ്രശ്‌നം പറഞ്ഞു തീർക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. കോടന്നൂർ കൊല്ലടിക്കൽ വീട്ടിൽ രാഹുലാണ് (34) ഭാര്യ അമ്മാടം വെങ്ങിണിശേരി വിളംബത്ത് ഐശ്വര്യയെ (30) വെട്ടിപ്പരിക്കേൽപ്പിച്ചത്. വഴക്കിനെ തുടർന്ന് ഐശ്വര്യ ഏഴ് മാസമായി അവരുടെ വീട്ടിൽ താമസിച്ചുവരികയായിരുന്നു. പ്രശ്‌നങ്ങൾ സംസാരിക്കാനെന്ന് പറഞ്ഞ് ഐശ്വര്യയെ രാത്രി അമ്മാടം ചെറാട്ട് ക്ഷേത്രത്തിന് സമീപത്തേക്ക് രാഹുൽ വിളിച്ചു വരുത്തുകയും സംസാരിക്കുന്നതിനിടയിൽ രാഹുൽ സമീപത്തെ പുല്ലിനടിയിൽ ഒളിപ്പിച്ചു വെച്ചിരുന്ന വെട്ടുകത്തിയെടുത്ത് വെട്ടുകയുമായിരുന്നു. ഇവരുടെ ഇടതുകാലിനാണ് വെട്ടേറ്റത്. തൃശൂർ മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം ഐശ്വര്യ ചേർപ്പ് സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. രാഹുൽ പൊലീസ് കസ്റ്റഡിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |