
ചെന്നൈ: തമിഴ്നാട്ടിൽ സീറ്റ് വിഭജനത്തിൽ ഡി.എം.കെയോട് കമലഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിക്ക് നീരസം. നിലവിൽ ഡി.എം.കെ മുന്നണിയിലാണ് മക്കൾ നീതി മയ്യം. 15 സിറ്രുകളിലെ ലിസ്റ്റ് നൽകിയ ശേഷം അതിൽ ആറെണ്ണമാണ് മക്കൾ നീതിമയ്യം ആവശ്യപ്പെട്ടത്.
എന്നാൽ നൽകിയത് രണ്ടെണ്ണവും. സ്വന്തം ചിഹ്നമായ ടോർച്ചിൽ മത്സരിക്കണമെന്നാണ് മക്കൾ നീതി മയ്യം ആവശ്യപ്പെട്ടത്. എന്നാൽ ഡി.എം.കെ ചിഹ്നമായ ഉദയസൂര്യനിൽ മത്സരിക്കണമെന്നാണ് ഡി.എം.കെ നേതൃത്വം ആവശ്യപ്പെടന്നത്. രാജ്യസഭാ എം.പിയാണെങ്കിലും നിയമസഭയിൽ മത്സരിക്കാനും കമലഹാസനോട് ഡി.എം.കെ നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പാർട്ടി സംസ്ഥാന നേതാക്കളുടേയും ജില്ലാ സെക്രട്ടറിമാരുടേയും യോഗം ഇന്ന് (20)കമലഹാസൻ വിളിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |