
പവന് 2,200 കുറഞ്ഞ് 1,07,040 രൂപയായി
കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സ്വർണ വില വീണ്ടും മൂക്കുകുത്തി. പവൻ വില കേരളത്തിൽ ഇന്നലെ 2,200 രൂപ കുറഞ്ഞ് 1,07,040 രൂപയിലെത്തി. ഗ്രാമിന് വില ഇന്നലെ 275 രൂപ ഇടിഞ്ഞ് 13,380 രൂപയായി. റെക്കാഡ് ഉയരത്തിൽ നിന്നും ഇതുവരെ രാജ്യാന്തര വില 20 ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞ വാരം വില 13 ശതമാനം കുറഞ്ഞു, 42 വർഷത്തിനിടെ ഒരാഴ്‌ചയ്‌ക്കിടെ സ്വർണ വിലയിലുണ്ടാകുന്ന ഏറ്റവും വലിയ തകർച്ചയാണിത്. യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ നിക്ഷേപകർ ഡോളർ, യു.എസ് ബോണ്ടുകൾ, ക്രൂഡോയിൽ എന്നിവയിലേക്ക് പണം മാറ്റുന്നതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്. നാണയപ്പെരുപ്പം ഉയരുമ്പോഴും പലിശ കുറയാത്തതിനാൽ സ്വർണത്തിന് പ്രിയം കുറയുന്നു. ഇപ്പോഴത്തെ വിലയിടിവ് താത്കാലികമാണെന്നും സ്വർണം ശക്തമായി തിരിച്ചുകയറുമെന്നും അനലിസ്‌റ്റുകൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |