
തിരുവനന്തപുരം: തിരുവല്ലത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയെ പൊലീസ് പിടികൂടി. തിരുവല്ലം വാഴമുട്ടം കുന്നുംപാറ സ്വദേശി അജയകുമാറിന്റെ മകൻ അക്ഷയ് (22) ആണ് തമ്പാനൂരിൽ വച്ച് തിരുവല്ലം പൊലീസിന്റെ പിടിയിലായത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി.
കഴിഞ്ഞമാസം തിരുവല്ലത്തെ ബാറിലുണ്ടായ വാക്കുതർക്കത്തിനിടെ സുജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ശേഷം ഒളിവിൽപ്പോയ അക്ഷയിയ്ക്കായി പൊലീസ് തിരച്ചിലിലായിരുന്നു. മറ്റ് പ്രതികളായ അഖിൽ,അഖിലാഷ്,രഞ്ജിത്,നന്ദു എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |