
കൊച്ചി: രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം അഞ്ചുപേർ വീടിനുള്ളിൽ മരിച്ചനിലയിൽ. എറണാകുളം വടുതല ലൂർദ് ആശുപത്രിക്ക് സമീപം ഗ്രീൻ ഗാർഡനിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം സ്വദേശികളാണ് മരിച്ചവർ. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയ്ക്കായിവന്ന് വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു.
ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് സമീപം ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വിളപ്പിൽശാല കാരോട് കനക വിഹാറിൽ ശ്രീകുമാരി, മകൾ അശ്വതി എസ് നായർ, കാർണിവൻ (14), കീർത്തിവൻ (10) രണ്ട് വയസുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചത്.
രണ്ടുമാസമായി ഇവർ ഇവിടെ വാടകയ്ക്ക് താമസിക്കുകയാണെന്ന് അയൽവാസി പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |