
വെള്ളറട: തെക്കൻകുരിശുമല ഒന്നാംഘട്ട തീർത്ഥാടനത്തിന് സമാപനമായി. ഇന്നലെ വൈകിട്ട് കുരിശുമല ഡയറക്ടർ വിൻസെന്റ് കെ പീറ്റർ തീർത്ഥാടന പതാകയിറക്കിയതോടകൂടിയാണിത്.
സംഗമവേദിയിലും ആരാധന ചാപ്പലിലും നെറുകയിലും നടന്ന വിവിധ ശുശ്രൂഷകൾക്ക് ഫാ.അനു,ഫാ. അരുൺകുമാർ,ഡോ.ക്രിസ്തുദാസ് തോംസൺ,ഫാ.വാനിഷ് മൈക്കിൾ എന്നിവർ കാർമ്മികത്വം വഹിച്ചു. സംഗമവേദിയിൽ ബിഷപ്പ് എമിരിറ്റസ് ഡോ.വിൻസെന്റ് സാമുവലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയും ഡോ.വിൻസെന്റ് കെ.പീറ്ററിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നടന്നു.
തീർത്ഥാടകരുടെ തിക്കും തിരക്കും കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സിയും തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനും തീർത്ഥാടന കേന്ദ്രത്തിലേക്ക് സ്‌പെഷ്യൽ ബസ് സർവീസും നടത്തി. കേരള തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിൽ നൂറു കണക്കിന് പൊലീസുകാരെ സുരക്ഷ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു. രണ്ടാംഘട്ട താർത്ഥാടനം ഏപ്രിൽ 2,3 തിയതികളിൽ നടക്കും. വൈകിട്ട് സമാപന സമ്മേളനത്തോടെയാണ് ഒന്നാംഘട്ട തീർത്ഥാടനം സമാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |