
കൊച്ചി: കേരളത്തിന് ഇന്നു മുതൽ 20% അധികം വാണിജ്യ പാചകവാതകം അനുവദിച്ച് കേന്ദ്ര പെട്രോളിയം വകുപ്പ് ഉത്തരവായി. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് തീരുമാനം. ഹോട്ടലുകൾക്കും വ്യവസായശാലകളിലെ കാന്റീനുകൾക്കും ഭക്ഷ്യസംസ്കരണ, ഡയറി യൂണിറ്റുകൾക്കും സംസ്ഥാന സർക്കാരിന്റെ സബ്സിഡിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനുകൾക്കും, അന്യസംസ്ഥാനതൊഴിലാളികൾക്കുളള് 5 കിലോ സിലിണ്ടറുകൾക്കും വേണ്ടിയാണ് ഈ അലോട്ട്മെന്റ്.
സ്വാഗതം ചെയ്ത് കെ.എച്ച്.ആർ.എ
സർക്കാർ തീരുമാനത്തെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സ്വാഗതം ചെയ്തു. കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിന് കെ.എച്ച്.ആർ.എ നന്ദി പറയുന്നതായി സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ അറിയിച്ചു. ലഭ്യതയ്ക്കനുസരിച്ച് കേരളത്തിലെ ഹോട്ടൽമേഖലയ്ക്ക് കൂടുതൽ എൽ.പി.ജി അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്ന് ജി. ജയപാൽ പറഞ്ഞു. സംസ്ഥാനത്തെ പകുതിയോളം ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും പൂട്ടിക്കിടക്കുകയാണ്. പുതിയ അലോട്ട്മെന്റ് ലഭ്യമാകുന്നതോടെ ഇവ തുറന്നുപ്രവർത്തിപ്പിക്കാനാണ് ശ്രമം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |