
തിരുവനന്തപുരം : ഫൈനലിൽ പോരാട്ടത്തിൽ ഇ.കെ.കെ ഗ്ലോബ്സ്റ്റാർ സി.സിയെ 28 റൺസിന് പരാജയപ്പെടുത്തി മാസ്റ്റേഴ്സ് സി.സി സെലസ്റ്റിയൽ ട്രോഫി ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം ചൂടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മാസ്റ്റേഴ്സ് 44.3 ഓവറിൽ 241 റൺസിന് ആൾഔട്ടായി. 52 റൺസ് വീതം നേടിയ അഭിജിത്ത് പ്രവീൺ, കൃഷ്ണ പ്രസാദ് എന്നിവരുടെ പ്രകടനമാണ് മാസ്റ്റേഴ്സിന് മികച്ച സ്കോർ സമ്മാനിച്ചത്. ഗ്ലോബ്സ്റ്റാറിന് വേണ്ടി ഹരികൃഷ്ണ 4 വിക്കറ്റും വിനൂപ് മനോഹരൻ 3 വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗ്ലോബ്സ്റ്റാറിന് 44.2 ഓവറിൽ 213 റൺസെടുക്കാനേ സാധിച്ചുള്ളൂ. 36 പന്തിൽ 52 റൺസ് നേടിയ റിബിൻ വർഗീസ് പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും മാസ്റ്റേഴ്സിന്റെ ബൗളിംഗ് കരുത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു. 4 വിക്കറ്റ് വീഴ്ത്തിയ അഭിജിത്ത് പ്രവീണാണ് ഗ്ലോബ്സ്റ്റാറിനെ തകർത്തത്.
പ്ലെയർ ഓഫ് ദ ഫൈനൽ : അഭിജിത്ത് പ്രവീൺ.
പ്ലെയർ ഓഫ് ദ ടൂർണമെന്റ്: കെ ആർ രോഹിത്(ഗ്ലോബ് സ്റ്റാർ)
മികച്ച ബാറ്റർ: വിനൂപ് മനോഹരൻ(ഗ്ലോബ് സ്റ്റാർ)
മികച്ച ബൗളർ: എഫ് ഫാനൂസ് (മാസ്റ്റേഴ്സ് )
മികച്ച വിക്കറ്റ് കീപ്പർ: എ കെ അർജുൻ (ലിറ്റിൽ മാസ്റ്റേഴ്സ്)
പ്രോമിസിംഗ് യംഗ്സ്റ്റർ: അമേയ് മനോജ്.തൃപ്പൂണിത്തുറ സി.സി
ഫൈൻഡ് ഓഫ് ദി സീസൺ: ആരോൺ അലക്സ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |