SignIn
Kerala Kaumudi Online
Thursday, 23 April 2026 7.26 PM IST

മൂന്നിടങ്ങളിൽ തടസ്സം: ചോക്കാട്  വീണ്ടും ഹൈവേ നിർമ്മാണം നിറുത്തിവച്ചു

Increase Font Size Decrease Font Size Print Page
d
റോഡ് നിർമ്മാണം തടസ്സപ്പെട്ട ചോക്കാട് അങ്ങാടി

കാളികാവ്: ചോക്കാട് പഞ്ചായത്തിൽ മൂന്നിടങ്ങളിലെ തടസ്സങ്ങളെ തുടർന്ന് മലയോര ഹൈവേ നിർമ്മാണം വീണ്ടും നിറുത്തിവച്ചു. മലയോര ഹൈവേയുടെ പൂക്കോട്ടുംപാടം കാളികാവ് റീച്ചിൽ പന്നിക്കോട്ടുമുണ്ട നാരായണൻ വളവ് ,ചോക്കാട് അങ്ങാടി, ഉദരംപൊയിൽ അങ്ങാടി എന്നീ മൂന്ന് സ്ഥലങ്ങളിലാണ് നിർമ്മാണം തടസ്സപ്പെട്ടിരിക്കുന്നത്. ഇതോടെ നിർമ്മാണ കമ്പനി പണി നിറുത്തിവച്ച് യന്ത്രങ്ങൾ കൊണ്ടുപോയി.

10 കിലോമീറ്റർ വരുന്ന പൂക്കോട്ടുംപാടം-കാളികാവ് റീച്ചിൽ ബാക്കിയുള്ള സ്ഥലങ്ങളിലൊക്കെ റോഡിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ചോക്കാട് അങ്ങാടിയിൽ നേരത്തെ തർക്കം നില നിന്നിരുന്നെങ്കിലും ജനകീയ ഇടപെടലിലൂടെ പ്രശ്നപരിഹാരം കണ്ടതിന്റെ അടിസ്ഥാനത്തിൽ തുടങ്ങിയ പ്രവൃത്തിയാണ് വീണ്ടും തടസ്സപ്പെട്ടത്. നാരായണൻ വളവ്, ഉദരം പൊയിൽ എന്നിവിടങ്ങളിൽ സ്വകാര്യ വ്യക്തികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിർമ്മാണം മുടങ്ങിയത്.
ചോക്കാട് അങ്ങാടിയിൽ റോഡിന്റെ വീതി 15 മീറ്ററാക്കണമെന്ന ആവശ്യമുന്നയിച്ച് ടാക്സി ഡ്രൈവർമാരും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ഇതിനെതിരെ കെട്ടിട ഉടമകൾ രംഗത്ത് വന്നതോടെ രണ്ടുവർഷത്തോളം നിർമ്മാണത്തിന് തടസ്സം നേരിട്ടു. തുടർന്ന് എ.പി അനിൽ കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിന് ശ്രമം നടത്തിയതിനെ തുടർന്ന് ചോക്കാട് അങ്ങാടിയിലെ റോഡ് നിർമ്മാണം ഭാഗികമായി പുനരാരംഭിച്ചു. സ്ഥലഉടമകൾ നിർമ്മാണത്തിൽ അപാകത ആരോപിച്കോച്ട തിയെ സമീപിച്ചതിനെ തുടർന്നാണ് പ്രവൃത്തി വീണ്ടും സ്തംഭിച്ചത്. അങ്ങാടിയിൽ അഴുക്കുചാൽ നിർമ്മാണം തുടങ്ങിയതും പൂർത്തിയാക്കാനായില്ല. ഇതിനാൽ ചില കടകളിലേക്കു പ്രവേശിക്കാൻ പ്രയാസമനുഭവപ്പെടുന്നുണ്ട്. ഉദരംപൊയിൽ അങ്ങാടിയിൽ നിർമ്മാണം തടസ്സപ്പെട്ടതിനാൽ ഒരു ഭാഗത്ത് അഴുക്കുചാൽ നിർമ്മിക്കാൻ സാധ്യമായിട്ടില്ല. ഇവിടെയാകട്ടെ റോഡിന്റെ പ്രതലം നിർമ്മാണം പൂർത്തിയായിട്ടുണ്ട്.

ഇടപെടൽ ഉണ്ടാവുന്നില്ല

സ്ഥലമേറ്റെടുക്കേണ്ട സ്ഥലങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിൽ തുല്യമായി സ്ഥലം ഏറ്റെടുക്കുന്നില്ലെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.ഇതാണ് മിക്കയിടങ്ങളിലും തർക്കത്തിനു കാരണമായത്.

തർക്കങ്ങളും തടസ്സങ്ങളും നേരിടുന്ന സ്ഥലങ്ങളിൽ സർക്കാരും ബന്ധപ്പെട്ടവരും യഥാ സമയം ഇടപെട്ട് തർക്ക പരിഹാരത്തിന് ശ്രമിക്കാത്തത് റോഡ് നിർമ്മാണം നീളാനിടയാക്കുന്നു.ഇതുവരെ ജനകീയ ഇടപെടൽ മാത്രമാണ് തർക്ക വിഷയത്തിൽ ഉണ്ടായിട്ടുള്ളത്.


ചോക്കാട് അങ്ങാടിയിൽ നിർമ്മാണം തടസ്സപ്പെട്ടതോടെ പൊടിശല്യം കാരണം നാട്ടുകാർ പ്രയാസത്തിലാണ്.


നിർമ്മാണ കമ്പനിയുടെയും അധികൃതരുടെയും തെറ്റായ നിലപാടിനെതിരെ കെട്ടിട ഉടമകൾ പ്രതിഷേധിച്ചിരുന്നു. തർക്കമുള്ള സ്ഥലങ്ങളിൽ ഉടൻ പരിഹാരമുണ്ടാകുമെന്നറിയുന്നു.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.