
ചെന്നൈ: ഡി.എം.കെയുടെ വല്യേട്ടൻ മനോഭാവത്തിൽ പ്രതിഷേധിച്ച് തമിഴഗ വാഴ്വുരിമൈ കച്ചി ഡി.എം.കെ നേതൃത്വലുള്ള മുന്നണി (മതേതര പുരോഗമന സഖ്യം) വിട്ടു. പാർട്ടി സ്ഥാപകനും പൻരുട്ടി എം.എൽ.എയുമായ ടി.വേൽമുരുകനാണ് ഇക്കാര്യം അറിയിച്ചത്. ഒരു സീറ്റു മാത്രം നൽകുമെന്ന ഡി.എം.കെ നിലപാടിൽ പ്രതിഷേധിച്ചാണ് നീക്കം. പെരിയാരിസ്റ്റ് സംഘടനകൾ, ചെറിയ തമിഴ് ദേശീയ സംഘടനകൾ, സാധാരണക്കാർക്കായി പ്രവർത്തിക്കുന്ന മറ്റ് സംഘടനകൾ എന്നിവരുമായി കൂടിയാലോചിച്ച ശേഷം ഭാവി ഗതിയെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് വേൽമുരുകൻ പറഞ്ഞു.
ഏറ്റവും പിന്നാക്ക വിഭാഗ ക്വാട്ടയിൽ വണ്ണിയാർമാർക്ക് 10.5 ശതമാനം ആഭ്യന്തര സംവരണം നൽകുന്നതിൽ ഡി.എം.കെ വിമുഖത കാണിച്ചുവെന്നും വണ്ണിയാർമാരുടെ പ്രാതിനിദ്ധ്യം സംബന്ധിച്ച ജാതി ഡാറ്റ ശേഖരിക്കാൻ വിസമ്മതിച്ചുവെന്നും വേൽമുരുകൻ ആരോപിച്ചു. അതേ സമയം എൻ.ഡി.എയിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |