
ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. എണ്ണവില കുറയ്ക്കുന്നതിനും സൈനിക പദ്ധതികൾ നടപ്പാക്കുന്നതിന് സമയം നേടുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണ് ട്രംപിന്റെ പ്രസ്താവനയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ ചില രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് സംഘർഷം ലഘൂകരിക്കുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഇറാൻ വ്യക്തമാക്കി. ഈ യുദ്ധം ആരംഭിച്ചത് ഞങ്ങൾ കാരണമല്ല, യുദ്ധ അവസാനിപ്പിക്കാൻ അഭ്യർത്ഥന നടത്തേണ്ടത് യു.എസിനോടാണെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
എന്നാൽ ഇറാനിലെ ഉന്നതനായ ഒരു നേതാവുമായാണ് വെടിനിറുത്തൽ ചർച്ചകൾ നടത്തുന്നതെന്ന് ട്രംപ് പ്രതികരിച്ചു. പക്ഷേ പരമോന്നത നേതാവ് മുജ്തബ ഖമനേയിയുമായിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ നേതൃനിരയിലെ ഒന്നാംഘട്ടവും രണ്ടംഘട്ടവും ഏതാണ്ട് പൂർണമായും തുടച്ചുനീക്കി. എന്നാൽ ഇപ്പോൾ ചർച്ച നടത്തുന്ന വ്യക്തി അവിടുത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാവാണെന്നും ട്രംപ് അവകാശപ്പെട്ടു. മുജ്തബ ഖമനേയി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ പോലും വ്യക്തതയില്ലെന്നും അദ്ദേഹത്തിന്റെ പേരിൽ പ്രസ്താവനകൾ വരുന്നതല്ലാതെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |