SignIn
Kerala Kaumudi Online
Tuesday, 24 March 2026 8.31 AM IST

31 സ്ഥാനാർത്ഥികൾ, 60 സെറ്റ് പത്രികകൾ

Increase Font Size Decrease Font Size Print Page
elel

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയിൽ ആകെ സമർപ്പിച്ചത് 60 സെറ്റ് നാമനിർദേശ പത്രികകൾ. മുന്നണി​ സ്ഥാനാർത്ഥി​കൾ ഒന്നി​ൽ കൂടുതൽ പത്രി​കൾ സമർപ്പി​ച്ചി​ട്ടുണ്ട്. 31 സ്ഥാനാർത്ഥി​കൾ പത്രി​ക നൽകി​.

തിരുവല്ല മണ്ഡലത്തിൽ എൽ.ഡി​.എഫ് സ്ഥാനാർത്ഥി​ മാത്യു ടി​.തോമസ്, യു.ഡി​.എഫ് സ്ഥാനാർത്ഥി അഡ്വ.വർഗീസ് മാമ്മൻ, ബി.ജെ.പി സ്ഥാനാർത്ഥി അനൂപ് ആന്റണി എന്നി​വരെ കൂടാതെ ബി.എസ്.പി സ്ഥാനാർത്ഥി രമേശും പത്രി​ക നൽകി​. സ്വതന്ത്ര സ്ഥാനാർത്ഥികളായ കെ.കെ.സുരേന്ദ്രൻ, സീൻ തോമസ്, അജു അലക്സ്, തോമസ് മാമൻ എന്നിവരും മത്സരരംഗത്തുണ്ട്.


ആറൻമുളയി​ൽ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ , കോൺഗ്രസ് സ്ഥാനാർത്ഥി അബിൻ വർക്കി, സി.പി.എം സ്ഥാനാർത്ഥി വീണാ ജോർജ് എന്നി​വരെ കൂടാതെ ബി.എസ്.പി സ്ഥാനാർത്ഥി വി.ആർ പ്രഭാകരൻ, ശങ്കരൻ, എസ്. രാമചന്ദ്രൻ എന്നി​വരും വരണാധികാരിക്ക് മുന്നിൽ പത്രിക​ സമർപ്പിച്ചു.

കോന്നി മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി അഡ്വ.കെ.യു.ജനീഷ് കുമാർ, കോൺഗ്രസ് സ്ഥാനാർത്ഥി സതീഷ് കൊച്ചുപറമ്പിൽ, ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി ടി.പി.സുന്ദരേശൻ എന്നി​വർ പത്രി​ക സമർപ്പി​ച്ചു. ആർ.ബി.രാജീവ് കുമാർ, പി.ജഗത്പ്രിയ എന്നിവരും പത്രി​ക നൽകി​.


അടൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ.സി.വി.ശാന്തകുമാർ, ബി.ജെ.പി സ്ഥാനാർത്ഥി​ അഡ്വ.കെ. പ്രതാപൻ, ബി.എസ്.പി സ്ഥാനാർത്ഥി സി.എഫ്.ശിവകുമാർ, സി.പി.ഐ സ്ഥാനാർത്ഥി പ്രി​ജി​ കണ്ണൻ, അച്ച്യുതൻ എന്നി​വർ പത്രി​ക നൽകി.

റാന്നി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പഴകുളം മധു, ട്വന്റി 20 സ്ഥാനാർത്ഥി തോമസ് കെ.സാമുവേൽ, കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി പ്രമോദ് നാരായണൻ, വിപിൻ, ശ്രീഹരി എന്നി​വർ പത്രി​ക സമർപ്പിച്ചു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.