
കോഴിക്കോട്: വനിത എ.എസ്.ഐയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പൊള്ളിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഷെറിൻ എന്ന യുവതിയാണ് ബാലുശ്ശേരി സ്വദേശിയായ വനിതാ എസ്‌ഐ സി.എം. സുശീലയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ചത്. കഴിഞ്ഞമാസം 25ന് രാവിലെയായിരുന്നു സംഭവം. വനിതാ എസ്.ഐ കോടതി ഉത്തരവ് പ്രകാരം ആമീൻമാർക്കൊപ്പം പ്രതിയുടെ മലാപ്പറമ്പിലെ വീട്ടിലെത്തിയപ്പോൾ തടഞ്ഞുവെച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും തീകൊളുത്താൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ചേവായൂർ പൊലീസ് കേസെടുത്ത സംഭവത്തിലാണ് പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |