
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഗായകനാണ് എം ജി ശ്രീകുമാർ. മോഹൻലാൽ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്ത് പേരെടുത്തത്. ഇപ്പോഴിതാ എം ജി ശ്രീകുമാറിന്റെ സിനിമാ രംഗത്തെ വളർച്ചയെക്കുറിച്ച് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. എം ജി ശ്രീകുമാറിന്റെ വളർച്ചയിൽ മോഹൻലാലിനും പ്രിയദർശനും പങ്കില്ലെന്ന് പറഞ്ഞാൽ അതൊരിക്കലും സത്യമാവില്ലെന്നും ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
'യേശുദാസ് എന്ന വടവൃക്ഷവും ജയചന്ദ്രൻ എന്ന ഭാവഗായകനും തിളങ്ങി നിൽക്കുന്ന ഇടത്തേക്കാണ് എം ജി ശ്രീകുമാർ കടന്നുവരുന്നത്. ഒന്ന് യേശുദാസിന്റെ കയ്യിലിരുപ്പ്, മോഹൻലാലിന്റെ താരോദയം, പിന്നെ എം ജിയുടെ കഠിന പ്രയത്‌നം, പ്രിയദർശൻ എന്ന സംവിധായകന്റെ ഉയർച്ച ഇതെല്ലാമാണ് എംജിയെ ഈ നിലയിലെത്തിച്ചത്. ഇതൊന്നുമല്ലെന്ന് എം ജി അല്ല സാക്ഷാൽ ദൈവം തമ്പുരാൻ പറഞ്ഞാലും മലയാളി വിശ്വസിക്കില്ല. ഗുഡ് നൈറ്റ് മോഹൻ നിർമിക്കുന്ന ഒരു സിനിമയുടെ റെക്കോർഡിനിടയിൽ യേശുദാസ് ആവശ്യമില്ലാത്തവരൊക്കെ കൺസോളിൽ നിന്ന് ഇറങ്ങാൻ ആജ്ഞാപിച്ചു.
സംവിധായകൻ ആയതിനാൽ പ്രിയദർശൻ അവിടെത്തന്നെ നിന്നു. നിങ്ങൾക്ക് പറഞ്ഞത് മനസിലായില്ലേ എന്ന് യേശുദാസ് പ്രിയനോട് ചോദിച്ചു. അവിടെ മുതലാണ് എം ജി ശ്രീകുമാറിന്റെ ഭാഗ്യം തുടങ്ങുന്നത്. മോഹൻലാലിന്റെ ശബ്‌ദത്തോട് സാമ്യമുള്ളതും എം ജിക്ക് ഗുണമായി'- ശാന്തിവിള ദിനേശ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
