
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം നൽകിയ അപേക്ഷകൾ കൂടി പരിഗണിച്ചുള്ള കൂട്ടിച്ചേർക്കലുകൾ ഇന്നലെ പൂർത്തിയായതോടെ. സംസ്ഥാനത്ത് 2.71കോടി വോട്ടർമാരുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.കേൽക്കർ അറിയിച്ചു. ഇവർക്കായി 30471പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കും.ഇതിൽ 2040 സ്റ്റേഷനുകൾ ക്രിട്ടിക്കലാണ്.അവിടങ്ങളിൽ ക്യാമറയും വൻ സുരക്ഷാ സേനയേയും ഐ.ടി.സംവിധാനവും നിരീക്ഷകരേയും ഏർപ്പെടുത്തും.
85 വയസിന് മുകളിലുള്ളവരെയും,ഗുരുതരമായ ശാരീരിക വൈകല്യമുള്ളവരെയും വീട്ടിൽ വോട്ട് ചെയ്യാൻ അനുവദിക്കും. സർവ്വീസുകാർക്കും ഇലക്ഷൻ ഡ്യൂട്ടിയുള്ളവർക്കും മാധ്യമ പ്രവർത്തകർക്കും സുരക്ഷാ ജീവനക്കാർക്കും,അടിയന്തിര സ്വഭാവമുള്ള ഡ്യൂട്ടിയിലുള്ളവർക്കും തപാൽ വോട്ട് അനുവദിക്കും.സുരക്ഷയ്ക്ക് 145കമ്പനി കേന്ദ്ര പൊലീസിനെ ചോദിച്ചിട്ടുണ്ട്. 35 കമ്പനി ഇതിനകം എത്തിയിട്ടുണ്ട്.
വോട്ടർമാരുടെ
കണക്ക്:
□ആകെ വോട്ടർമാർ- 2,71,42,952
□പുരുഷൻമാർ- 1,32,22,811,
□സ്ത്രീകൾ -1,39,21,868
□ഭിന്നലിംഗക്കാർ- 273
□പ്രവാസികൾ- 2,42,093
□സർവ്വീസ് വോട്ടർമാർ -53984
വോട്ട് മാർച്ച് 15വരെ
അപേക്ഷിച്ചവർക്ക്
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മാർച്ച് 15 വരെ ലഭിച്ച അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ മാർച്ച് 23 വരെ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും, പരിശോധന പൂർത്തിയാക്കി പേര് ഉൾപ്പെടുത്താൻ 10 ദിവസമെങ്കിലും ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് മാർച്ച് 15 എന്ന സമയ പരിധി നിശ്ചയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |