SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.04 AM IST

യു.എസിന് മുന്നറിയിപ്പുമായി ഇറാൻ 'രക്ഷപ്പെടാൻ അധിക സമയമില്ല'

Increase Font Size Decrease Font Size Print Page
d

ടെഹ്റാൻ: യു.എസിന് മുന്നറിയിപ്പുമായി ഇറാൻ. യു.എസിന് നിലവിലുള്ള അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ ഇനി അധിക സമയമില്ലെന്ന് ഇറാൻ സൈനിക ഉപദേഷ്ടാവും ഐ.ആർ.ജി.സിയുടെ മുൻ കമ്മാൻഡറുമായ മുഹ്സിൻ റെസായി. ട്രംപ് ഭീഷണിപ്പെടുത്തിയതു പോലെ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്കുനേരെ ആക്രമണം നടത്തിയാൽ അമേരിക്കയുടെ ശക്തി ഇല്ലാതാക്കുമെന്നും അറേബ്യൻ ഗൾഫ് വഴിയുള്ള യു.എസ് കപ്പലുകൾ മുക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.സ്റ്റേറ്റ് ടെലിവിഷന് ഇന്നലെ നൽകിയ അഭിമുഖത്തിലാണിത്.

'ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്കുമേൽ ആക്രമണം അഴിച്ചുവിട്ടാൽ, ഞങ്ങളുടെ പ്രതികരണം കണ്ണിനു പകരം കണ്ണ് എന്ന രീതിയിൽ ആയിരിക്കില്ല. കണ്ണിനു പകരം തല എന്ന രീതിയിലായിരിക്കും. നിങ്ങളെ ഞങ്ങൾ ക്ഷയിപ്പിക്കുകയും കപ്പലുകൾ മുക്കിക്കളയുകയും ചെയ്യും മുഹ്സിൻ റെസായി" - പറഞ്ഞു.

ഗ്രേറ്റർ ഇസ്രയേൽ എന്ന സ്വപ്നം മുമ്പിൽ കണ്ട് ട്രംപ്ഭരണകൂടത്തെ ഇസ്രായേൽ യുദ്ധത്തിലേക്ക് വലിച്ചിഴച്ചു. എന്നാൽ ഇപ്പോൾ യു.എസ് കമ്മാൻഡർമാർക്കും ഇസ്രയേലിനുമിടയിൽ ട്രംപ് ആശയക്കുഴപ്പത്തിലാണെന്നും മുഹ്സിൻ റെസായി പറഞ്ഞു.

TAGS: NEWS 360, WORLD, WORLD NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.