SignIn
Kerala Kaumudi Online
Tuesday, 21 April 2026 3.52 PM IST

വെടിനിറുത്തൽ : ട്രംപിന്റെ 15 ഉപാധികൾ തള്ളി,​ പകരം അഞ്ച് നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് ഇറാൻ

Increase Font Size Decrease Font Size Print Page
iran

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം താത്കാലികമായി നിറുത്താൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 15 ഉപാധികൾ നിഷ്കരുണം തള്ളി ഇറാൻ. പകരം സ്വന്തം വ്യവസ്ഥകൾ ഉൾപ്പെടുത്തി അഞ്ച് ഉപാധികൾ ഇറാൻ മുന്നോട്ടുവച്ചു. സ്വന്തം ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്നും സമയപരിധി നിശ്ചയിക്കാൻ ട്രംപിനെ അനുവദിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനാണ് ഇക്കാര്യം പുറത്തുവിട്ടത്.

അടിച്ചേൽപ്പിക്കപ്പേട്ട യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ നിർദ്ദേശത്തോട് ഇറാൻ പ്രതീകൂലമായി പ്രതികരിച്ചു എന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. തങ്ങൾ മുന്നോട്ടു വച്ച ഉപാധികൾ അംഗീകരിച്ചാൽ മാത്രം യുദ്ധം അവസാനിപ്പിക്കും. അതുവരെ മേഖലയിലുടനീളം ആക്രമണം തുടരുമെന്നും ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.

ഇറാൻ മുന്നോട്ടുവച്ച ഉപാധികളിൽ തങ്ങളുടെ നേതാക്കളെയും സൈനിക ഉദ്യോഗസ്ഥരെയും കൊല്ലുന്നത് നിർത്തുക, ഇറാനെതിരെ മറ്റൊരു യുദ്ധം ഉണ്ടാകാതിരിക്കുക,​ യുദ്ധത്തിനുള്ള നഷ്ടപരിഹാരം, ശത്രുത അവസാനിപ്പിക്കൽ, ഇറാന്റെ "ഹോർമുസ് കടലിടുക്കിന്മേലുള്ള പരമാധികാരം അംഗീകരിക്കൽ എന്നിവ ഉൾപ്പെടുന്നു.

അതേസമയം നഷ്ടപരിഹാരത്തിനുള്ള രണ്ട് വ്യവസ്ഥകളും ഹോർമുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ തുടർച്ചയായ നിയന്ത്രണവും അമേരിക്കയ്ക്ക് അസ്വീകാര്യമാണ്, ഇതിനിടെ അമേരിക്ക പശ്ചിമേഷ്യൻ മേഖലയിലേക്ക് പാരാട്രൂപ്പർമാരെയും കൂടുതൽ മറൈൻ സൈനികരെയും വിന്യസിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

TAGS: NEWS 360, WORLD, WORLD NEWS, TRUMP, DONALD TRUMP, IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.