കൊച്ചി: ലയണൽ മെസിയെ വാർത്തെടുത്ത ബാഴ്‌സലോണയുടെ ഫുട്‌ബോൾ അക്കാഡമി കൊച്ചിയിൽ കുട്ടികൾക്കായി എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ മേയ് ഏഴ് മുതൽ ഒമ്പപത് വരെ ക്യാമ്പ് സംഘടിപ്പിക്കും. മികവ് കാട്ടുന്നവർക്ക് സ്‌പെയ്‌നിലെ ബാഴ്‌സ അക്കാഡമിയായ ലാ മാസിയയിൽ പരിശീലനത്തിന് അവസരം ലഭിക്കും.
ബാഴ്‌സലോണ ടീം മാനജർ ഹാൻസി ഫ്ലിക്കിന്റെ നേതൃത്വത്തിലാണ് പരിശീലനം. അഞ്ച് മുതൽ 18 വയസ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. പങ്കെടുക്കാൻ www.india.barcaacdemy.com ൽ രജിസ്റ്റർ ചെയ്യണം. ഹൈബി ഈഡൻ എം.പിയും ബാഴ്സ അക്കാഡമിയ പ്രതിനിധികളായ അഭിഷേക്, ജതിൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഐ.പി.എൽ 2026 സീസണിന് മുന്നോടിയായുള്ള ക്യാപ്‌ടൻസ് മീറ്റിൽ പങ്കെടുക്കാനെത്തിയ പത്ത ടീമുകളുടേയും നായകന്മാർ ട്രോഫിയുമായി ഫോട്ടോയ്‌ക്ക് പോസ് ചെയ്തപ്പോ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |