SignIn
Kerala Kaumudi Online
Saturday, 25 April 2026 4.33 AM IST

കൊഹ്‌ലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്,​ വെസ്റ്റിൻഡീസുമായുള്ള ഏകദിനം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

Increase Font Size Decrease Font Size Print Page
greenfield-stadium

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങുന്നു. ഇന്ത്യ-വെസ്റ്റ്‌ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരമാണ് ഇവിടെ നടക്കുക. സെപ്‌തംബർ 27ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ മത്സരമാണ് ഇവിടെ നടക്കുക. മലയാളികൾക്ക് സൂപ്പർ താരങ്ങളായ വിരാട് കൊഹ്‌ലിയെയും രോഹിത്ത് ശർമ്മയെയുമെല്ലാം തത്സമയം കാണാൻ അവസരം വന്നിരിക്കുകയാണ്. ഉച്ചയ്‌ക്ക് രണ്ട് മണിമുതലാണ് മത്സരം.

മുൻപ് ജനുവരി മാസത്തിൽ ഇന്ത്യ-ന്യൂസിലാന്റ് പരമ്പരയിലെ ഒരു ട്വന്റി 20 മത്സരം തിരുവനന്തപുരത്ത് വച്ച് നടന്നിരുന്നു. അന്ന് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ ഇവിടെ കളിച്ചിരുന്നു. ജനുവരി 31ന് നടന്ന ആ മത്സരത്തിൽ ഇന്ത്യ 46 റൺസിന് വിജയിച്ചിരുന്നു,

മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ രണ്ടാമത് മത്സരം സെപ്‌തംബർ 30ന് ഗുവാഹത്തിയിലാണ്. ഒക്‌ടോബർ മൂന്നിനാണ് അവസാന മത്സരം. പഞ്ചാബിലെ തിരയിലെ പിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. 2023ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയും 2022 ദക്ഷിണാഫ്രിക്കക്കെതിരെയും ഇന്ത്യ ഇവിടെ കളിച്ചിട്ടുണ്ട്. ഓസ്‌‌ട്രേലിയയോട് 44 റൺസിനും ദക്ഷിണാഫ്രിക്കയോട് എട്ട് വിക്കറ്റിനും ഇന്ത്യ ജയിച്ചിരുന്നു.

TAGS: NEWS 360, SPORTS, GREENFIELD, IND VS WI, ODI CRICKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.