
പീരുമേട്: ഏലപ്പാറയിലെ സ്വകാര്യ ഹോട്ടൽ തൊഴിലാളിയായ കോതമംഗലം സ്വദേശി മനു ജോസഫിനെ (38) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടെയുണ്ടായിരുന്ന ബംഗാൾ സ്വദേശി സൈഫുദ്ദീൻ മണ്ഡലിനെ കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി ഇവർ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചതാണ് മരണകാരണമെന്നാണ് പൊലീസ് നിഗമനം.
കഴിഞ്ഞ 15 ദിവസമായി ഏലപ്പാറയിലെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഇരുവരും ലോഡ്ജിലായിരുന്നു താമസം. വ്യാഴാഴ്ച രാവിലെ ലോഡ്ജ് ജീവനക്കാർ മുറിയിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു. മനു ജോസഫിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി. സൈഫുദ്ദീൻ മണ്ഡലിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |