
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടുബന്ധിച്ച സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ മുൻ സന്തോഷ് ട്രോഫിതാരം എം.ഡി.എം.എയുമായി പിടിയിൽ. തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയത്തിലെ സീനിയർ സൂപ്രണ്ടുകൂടിയായ നജീബ് ഖാൻ (50)നെയാണ് നഗരത്തിലെ ഹോട്ടലിൽനിന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് നാല് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
ഹോട്ടലിൽ മുറിയെടുത്ത് മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നജീബ് ഖാൻ താമസിച്ച ഹോട്ടലിൽ സ്‌ക്വാഡ് അംഗങ്ങളെ നിരീക്ഷണത്തിനായി വിന്യാസിച്ചു. ഇതിനുശേഷമായിരുന്നു സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ മുറിയിലെത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് സന്തോഷ് ട്രോഫിയിൽ കളിച്ചിട്ടുണ്ടെന്നും ടൈറ്റാനിയത്തിൽ സ്‌പോർട്‌സ് ക്വാട്ടയിലാണ് ജോലി ലഭിച്ചതെന്നുമുള്ള വിവരങ്ങൾ അറിയുന്നത്. മൊബൈലിൽ പ്രത്യേക ആപ്പ് വഴിയാണ് മയക്കുമരുന്ന് ആവശ്യമുള്ളവരെ കണ്ടെത്തി ഇടപാട് നടത്തുന്നത്. നഗരത്തിലെ മയക്കുമരുന്ന് വിപണനശ്യംഖലയുടെ ഭാഗമാണ് ഇയാളെന്ന് സംശയിക്കുന്നതായി എക്‌സൈസ് പറഞ്ഞു. പൂന്തുറ എസ്.എം ലോക്ക് സ്വദേശിയായ നജീബ് ഖാൻ ഇപ്പോൾ മണക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |