SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.35 AM IST

ലോകത്ത് മറ്റൊരിടത്തുമില്ല,​ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആ വിസ്മയം കാണാൻ ശതകോടീശ്വരൻ എത്തും

Increase Font Size Decrease Font Size Print Page

1

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റായിരുന്നു പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയുടേത്. തന്റെ സോഷ്യൽ മീഡിയാ പോസ്റ്റുകളിലൂടെ ഇന്ത്യയിലെ അധികമാരും അറിയപ്പെടാത്ത സ്ഥലങ്ങളെ കുറിച്ചും ചരിത്ര വിസ്മയങ്ങളെ കുറിച്ചും ആനന്ദ് പങ്കുവയ്ക്കാറുണ്ട്. ഇത്തവണ കേരളത്തിലെ പ്രശസ്തമായ തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രമാണ് അദ്ദേഹത്തിന്റെ ബക്കറ്റ് ലിസ്റ്റിൽ ഇടം നേടിയത്.

വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും ഇത്രയേറെ മനോഹരമായി സമ്മേളിക്കുന്ന മറ്റൊരിടം മറ്റെവിടെയും കാണാനാവില്ലെന്നാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ എക്സിൽ കുറിച്ചത്. അസ്തമയ സൂര്യൻ ക്ഷേത്ര ഗോപുരത്തിലെ ജാലകങ്ങളിലൂടെ കൃത്യമായ ഇടവേളകളിൽ ദൃശ്യമാകുന്ന സൂര്യസ്മരണം എന്ന പ്രതിഭാസത്തെ കുറിച്ചാണ് ആനന്ദ് മഹീന്ദ്ര കുറിച്ചത്. സെപ്തംബർ ,​ മാർച്ച് മാസങ്ങളിൽ പകലും രാത്രിയും തുല്യമായി വരുന്ന ദിവസങ്ങളിൽ ,​ ഗോപുരത്തിന്റെ മുകളിൽ നിന്ന് താഴെയുള്ള ഓരോ ജാലകത്തിലൂടെയും സൂര്യൻ ക്രമമായി താഴേക്ക് ഇറങ്ങുന്നതായി കാണാനാകും. നൂറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം സൗരയുഥത്തിന്റെ ചലനങ്ങളെ കുറിച്ചും ജ്യാമിതിയെ കുറിച്ചും അക്കാലത്തെ ആളുകൾക്കുണ്ടായിരുന്ന ഗഹനമായ അറിവിന്റെ തെളിവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ശാസ്ത്രവും ആത്മീയതയും രണ്ട് വ്യത്യസ്ത വഴികളല്ലെന്നും അവ പരസ്പര പൂരകങ്ങളായി നില കൊള്ളുന്നുവെന്നും അദ്ദേഹം കുറിച്ചു. കഴിഞ്ഞ വസന്തത്തിൽ നടന്ന വസന്ത വിഷുവം തനിക്ക് നേരിട്ട് കാണാൻ സാധിക്കാത്തതിൽ ഖേദമുണ്ടെന്നും എന്നാൽ അടുത്ത അവസരത്തിനായി കലണ്ടറിൽ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കഴിഞ്ഞ ദിവസമാണ് ശ്രീ​പ​ദ്മ​നാ​ഭ​ ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തിൽ പൈ​ങ്കു​നി​ ​ഉ​ത്സ​വ​ത്തി​ന് ​കൊ​ടി​യേ​റിയത്. 24ന് രാവിലെ രാ​വി​ലെ​ 9​ന് ​കൊ​ടി​ക്കൂ​റ​ ​പൂ​ജ​യ്ക്ക് ​പി​ന്നാ​ലെ​ ​പെ​രി​യ​ന​മ്പി​യും​ ​പ​ഞ്ച​ഗ​വ്യ​ത്തു​ന​മ്പി​യും​ ​കൊ​ടി​യും​ ​കൊ​ടി​ക്ക​യ​റും,​​​ ​ത​ന്ത്രി​ ​ത​ര​ണ​ന​ല്ലൂ​ർ​ ​പ്ര​ദീ​പ് ​ന​മ്പൂ​തി​രി​പ്പാ​ടി​ന് ​കൈ​മാ​റി.​ ​കി​ഴ​ക്കേ​ഗോ​പു​ര​ത്തി​ന് ​മു​ന്നി​ലെ​ ​സ്വ​ർ​ണ​ക്കൊ​ടി​മ​ര​ത്തി​ൽ​ ​ഗ​രു​ഡ​രൂ​പം​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ ​കൊ​ടി​ ​ത​ന്ത്രി​ ​ഉ​യ​ർ​ത്തി.​ തു​ട​ർ​ന്ന് ​തി​രു​വ​മ്പാ​ടി​ ​ക്ഷേ​ത്ര​ത്തി​ന് ​മു​ന്നി​ലെ​ ​വെ​ള്ളി​ക്കൊ​ടി​മ​ര​ത്തി​ൽ​ ​ത​ന്ത്രി​ ​ത​ര​ണ​ന​ല്ലൂ​ർ​ ​സ​ജി​ ​ന​മ്പൂ​തി​രി​പ്പാ​ട് ​കൊ​ടി​യേ​റ്റി.​ ​രാ​ത്രി​ 8.30​ന് ​സിം​ഹാ​സ​ന​ ​വാ​ഹ​ന​ത്തി​ൽ​ ​ഉ​ത്സ​വ​ശീ​വേ​ലി​ ​ന​ട​ന്നു.


ഏ​പ്രി​ൽ​ 1​ന് ​സു​ന്ദ​ര​വി​ലാ​സം​ ​കൊ​ട്ടാ​ര​ത്തി​ന് ​മു​ന്നി​ൽ​ ​പ​ള്ളി​വേ​ട്ട​യും,​​2​ന് ​വൈ​കി​ട്ട് ​ശം​ഖും​മു​ഖം​ ​ക​ട​വി​ൽ​ ​ആ​റാ​ട്ടും​ ​ന​ട​ക്കും.3​ന് ​രാ​വി​ലെ​ ​ആ​റാ​ട്ട് ​ക​ല​ശ​ത്തോ​ടെ​ ​ഉ​ത്സ​വ​ത്തി​ന്റെ​ ​ച​ട​ങ്ങു​ക​ൾ​ ​സ​മാ​പി​ക്കും. തു​ലാ​ഭാ​ര​ ​മ​ണ്ഡ​പം,​ശ്രീ​പാ​ദ​മ​ണ്ഡ​പം​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​ക​ലാ​പ​രി​പാ​ടി​ക​ളും​ ​കി​ഴ​ക്കേ​ന​ട​ ​നാ​ട​ക​ശാ​ല​യി​ൽ​ ​രാ​ത്രി​ ​ക​ഥ​ക​ളി​യും​ ​അ​ര​ങ്ങേ​റും. കൊ​ടി​യേ​റ്റി​ന് ​മു​ന്നോ​ടി​യാ​യി​ ​മു​ള​പൂ​ജ​യ്ക്കു​ള്ള​ ​മ​ണ്ണു​നീ​ർ​ ​കോ​ര​ൽ​ ​ച​ട​ങ്ങ് ​ന​ട​ന്നു.​ ​പ​ടി​ഞ്ഞാ​റെ​ ​ന​ട​യി​ലെ​ ​മി​ത്രാ​ന​ന്ദ​പു​രം​ ​ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ​ ​നി​ന്നാ​ണ് ​മ​ണ്ണു​നീ​ർ​ ​കോ​രി​യ​ത്.​കൊ​ടി​യേ​റ്റി​ന്റെ​ ​ച​ട​ങ്ങി​ന് ​യോ​ഗ​ത്തി​ൽ​ ​പൂ​ജാ​രി​മാ​ർ,​ക്ഷേ​ത്രം​ ​ഭ​ര​ണ​സ​മി​തി​ ​അം​ഗ​ങ്ങ​ളാ​യ​ ​ആ​ദി​ത്യ​വ​ർ​മ,​ക​ര​മ​ന​ ​ജ​യ​ൻ,​വേ​ല​പ്പ​ൻ​നാ​യ​ർ,​എ​ക്സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സ​ർ​ ​ഇ​ൻ​ചാ​ർ​ജ് ​ശ്രീ​ഹ​രി,​ മാ​നേ​ജ​ർ​ ​അ​നി​ൽ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

TAGS: TEMPLE, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.