ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ അവന്തിപ്പോരയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു. ജെയ്ഷെ ഇ മുഹമ്മദ് പ്രവർത്തകരെയാണ് വധിച്ചത്. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ ഭീകരർ ഒളിച്ചിരുപ്പുണ്ടോ എന്ന് സംശയത്തിൽ പ്രദേശത്ത് സുരക്ഷസേന തെരച്ചിൽ നടത്തുകയാണ്. സംഭവത്തെ കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
കഴിഞ്ഞ ദിവസം പാകിസ്ഥാൻ നടത്തിയ വെടിവയ്പിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് തിരിച്ചടിയായി ഇന്ത്യൻ സേന ഇന്നലെ അധിനിവേശ കാശ്‌മീരിലെ നാല് ഭീകരക്യാമ്പുകളും പാക് സൈനിക പോസ്റ്റുകളും തകർക്കുകയും അഞ്ച് പാക് ഭടന്മാരെയും ആറ് ഭീകരരെയും വധിക്കുകയും ചെയ്‌തിരുന്നു. ഇതേ തുർന്ന് പാക് പക്ഷത്ത് നിരവധി പേർക്ക് പരിക്കുണ്ടെന്നാണ് സൂചന. കരസേന മോധാവി ജനറൽ ബിപിൻ റാവത്ത് സൈനിക ഓപ്പറേഷൻ സ്ഥിരാകരിക്കുകയും ചെയ്തിരുന്നു. ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയിൽ താങ്ധർ, കേരൻ സെക്‌ടറുകളിൽ ഭീകർ നുഴഞ്ഞു കയറുമെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സേന തിരിച്ചടിച്ചതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |