SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.15 AM IST

പാചകവാതക പ്രതിസന്ധി: വാർ റൂം 24 മണിക്കൂറും

Increase Font Size Decrease Font Size Print Page
lpg-subsidy

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ആരംഭിച്ച 'എൽ.പി.ജി വാർ റൂം' സംവിധാനത്തിന്റെ പ്രവർത്തനം 24 മണിക്കൂറാക്കി. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് 10 ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണിത്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും വാർ റൂം പ്രവർത്തിക്കും.
പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കൽ എന്നിവ തടയാൻ കർശന നടപടിയുണ്ടാകും. സിലിണ്ടറുകളിലെ തൂക്കക്കുറവ് പരിശോധിക്കാനും പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.
എല്ലാ ജില്ലകളിലും കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല വാർ റൂമുകളും പ്രവർത്തനമാരംഭിച്ചു. പാചകവാതക ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാരുമായും എണ്ണക്കമ്പനികളുമായും സംസ്ഥാന സർക്കാർ ബന്ധപ്പെടുന്നുണ്ട്. അതേസമയം വാണിജ്യസിലിണ്ടർ ക്ഷാമത്തെത്തുടർന്ന് ഹോട്ടൽ മേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വം തുടരുകയാണ്.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.