
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നതിനാൽ പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിക്ക് ചെലവിടുന്ന തുകയും കുത്തനേ ഉയരും.
2024-25 ലെ കണക്ക് പ്രകാരം 25554.51 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാൻ ചെലവിട്ടത് 12930.60 കോടിരൂപയാണ്. ഇക്കുറി ഇതിനു വേണ്ടിവരുന്ന തുക 13000 കോടി കടക്കുമെന്ന് ഉറപ്പാണ്.
465 മെഗവാട്ടിന്റെ നാല് ദീർഘകാല കരാറുകൾ വഴി ലഭിച്ചിരുന്ന വൈദ്യുതി നിലച്ചതോടെ ഉയർന്ന വില നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. 2024-25ൽ സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്ന് വൈദ്യുതിവാങ്ങാൻ ചെലവിട്ടത് 5312.53 കോടിയായിരുന്നു. എക്‌സ് ചേഞ്ചുകൾ വഴി വാങ്ങാൻ 1880.172 കോടി ചെലവിട്ടു. 1200 കോടിയിലധികം രൂപയാണ് ഹ്രസ്വകാല കരാറുകൾ വഴി വാങ്ങാൻ മുടക്കിയത്. പീക്ക് സമയത്തെ വൈദ്യുതിക്ക് വില കൂടുതലായിരുന്നുവെങ്കിലും ആകെ വാങ്ങിയ വൈദ്യുതിയുടെ ശരാശരി വില യൂണിറ്റിന് 5 രൂപയാണ്. വൈദ്യുതി എത്തിക്കാൻ ട്രാൻസ്മിഷൻ ചാർജ്ജിനത്തിൽ 1260 കോടിയോളം രൂപയും ചെലവുണ്ടായി. ഇതടക്കമാണ് മൊത്തം തുക നിശ്ചയിക്കുന്നത്. വൈദ്യുതി ലഭ്യതയിലോ വിതരണത്തിലോ പ്രതിസന്ധിയില്ലെന്നാണ് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നത്.
സർചാർജ്ജും ഉയരും;
പരിധിയില്ലാതെ
പീക്ക് സമയത്തെ ആവശ്യത്തിന് പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിയുടെ വില അടിക്കടി മാറും.
വൈദ്യുതി ഉപഭോഗം റെക്കാഡിലെത്തിയ 2024 മേയിൽ
സർചാർജ്ജായി 28.15 കോടി ഈടാക്കിയിരുന്നു. ഇക്കുറി മാർച്ച് അവസാനമായപ്പോൾത്തന്നെ
വൈദ്യുതി ഉപഭോഗം 2024ലെ റെക്കാഡും മറികടന്നു.
നേരത്തേ സർച്ചാർജ്ജ് യൂണിറ്റിന് 10 പൈസ എന്ന പരിധിയുണ്ടായിരുന്നു. അടുത്തിടെയാണ് സർക്കാർ ആവശ്യപ്പെട്ടപ്രകാരം റഗുലേറ്ററി കമ്മിഷൻ ഈ പരിധി എടുത്തുകളഞ്ഞത്.
മാർച്ചിൽത്തന്നെ
കുതിച്ചുയർന്നു
വൈകുന്നേരം ആറു മുതൽ രാത്രി പത്തര വരെയുള്ള പീക്ക് സമയത്തെ ഉപയോഗം കഴിഞ്ഞ ദിവസങ്ങളിൽ പുതിയ റെക്കാഡിട്ടു.
2024 മേയ് മാസത്തിലായിരുന്നു ഇതിനു മുമ്പുള്ള റെക്കാഡ്. അന്ന് പീക്ക്സമയത്ത് വേണ്ടിവന്നത് 5797 മെഗാവാട്ടും പ്രതിദിന ഉപഭോഗം 115 ദശലക്ഷം യൂണിറ്റും ആയിരുന്നു.
5836 മെഗാവാട്ട്
വ്യാഴാഴ്ച പീക്ക്
സമയത്തെ ഉപയോഗം
109.1038
ദശലക്ഷം യൂണിറ്റ്
വ്യാഴാഴ്ച പ്രതിദിന
ഉപയോഗം
80
ദശലക്ഷം യൂണിറ്റ്
വ്യാഴാഴ്ച പുറത്തുനിന്ന്
വാങ്ങിയത്
28.8668
ദശലക്ഷം യൂണിറ്റ്
കേരളത്തിലെ ഉത്പാദനം
(വ്യാഴാഴ്ച )
26
ദശലക്ഷം യൂണിറ്റ്
കേരളത്തിലെ ജലപദ്ധതി
ഉത്പാദനം (വ്യാഴാഴ്ച )
12.5
ദശലക്ഷം യൂണിറ്റ്
ഇടുക്കി ജലപദ്ധതിയിൽ
നിന്നു ലഭിച്ചത് (വ്യാഴാഴ്ച )
5802 മെഗാവാട്ട്
ബുധനാഴ്ച
പീക്ക് സമയത്തെ
ഉപയോഗം
108.0387
ദശലക്ഷം യൂണിറ്റ്
ബുധനാഴ്ച പ്രതിദിന
ഉപയോഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |