
കൊച്ചി: വേഗത്തിലും സൗകര്യപ്രദമായും തയ്യാറാക്കാവുന്ന റെഡി ടു കുക്ക് പ്രഭാതഭക്ഷണ വിഭവങ്ങളടങ്ങിയ ബ്രാഹ്മിൻസ് എക്‌സ്‌പ്രസ് മിക്‌സ് പുറത്തിറക്കി വിപ്രോ. 10 മിനിറ്റിനുള്ളിൽ പ്രഭാതഭക്ഷണം തയ്യാറാക്കാവുന്ന രീ തിയിലാണ് എട്ട് ഇന്ത്യൻ പ്രഭാത ഭക്ഷണ വിഭവങ്ങൾ വിപണിയിലെത്തിക്കുന്നത്.
റൈസ് ഇഡ്ലി, റൈസ് ദോശ, റവ ഇഡ്ലി, റവദോശ, റാഗി ഇഡ്ലി, റാഗിദോശ, ഉപ്പു മാവ്, പോഹ എന്നീ എട്ട് വിഭവങ്ങളാണ് ഉത്പന്ന നിരയിലുള്ളത്. ഇഡ്‌ലി, ദോശ പായ്ക്കറ്റുകൾക്ക് 75-80 രൂപയാണ്. പോഹ, ഉപ്പുമാവ് പായ്ക്കറ്റുകൾക്ക് 30- 40 രൂപയും.
പാചക ലളിതമാക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വിപ്രോ ഫുഡ്സിലെ നിറപറ ആൻഡ് ബ്രാഹ്മിൻസ് ബിസിനസ് ഹെഡ് സണ്ണി തോമസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |