SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.15 AM IST

സ്കൂൾ അടയ്ക്കുന്ന ദിവസം ആഘോഷങ്ങൾ വിലക്കി സർക്കുലർ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസവും മദ്ധ്യവേനലവധിക്കായി അടയ്ക്കുന്ന ദിവസവും സ്കൂളുകളിൽ ആഘോഷങ്ങൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. മുൻവർഷങ്ങളിൽ പരീക്ഷാദിനങ്ങളിൽ നടന്ന ആഘോഷങ്ങൾ അതിരുകടന്ന് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്നാണ് മുൻകരുതൽ.

ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മാർച്ച് 28-നും എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 30-നും അവസാനിക്കും. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളുടെ പരീക്ഷകൾ പൂർത്തിയാക്കി മാർച്ച് 31-നാണ് മദ്ധ്യവേനലവധിക്കായി സ്കൂൾ അടയ്ക്കുന്നത്. പരീക്ഷ കഴിഞ്ഞ് ഇറങ്ങുന്ന കുട്ടികൾ അച്ചടക്കരഹിതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തണം. കുട്ടികളെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതിന് രക്ഷിതാക്കളുടെ സഹകരണം തേടണം. സ്കൂൾ പരിസരത്ത് ആവശ്യമെങ്കിൽ പൊലീസിന്റെ സഹായം തേടാമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഈ നിർദ്ദേശങ്ങൾ എല്ലാ വർഷവും ബാധകമായിരിക്കുമെന്നും സ്കൂൾ മേധാവികൾ ഇത് കർശനമായി പാലിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു

TAGS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.