
ചെന്നൈ: ഡി.എം.കെ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് ആവേശമുയർത്താൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പ്രചാരണം ഏപ്രിൽ രണ്ടിനു കരുണാനിധിയടെ കുടുംബ വീട് സ്ഥിതി ചെയ്യുന്ന തിരുവാരൂരിൽ നിന്ന് ആരംഭിക്കും. കരുണാനിധി ഏറ്റവും അവസാനം പ്രതിനിധീകരിച്ചതും തിരുവാരൂരിനെയാണ്.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിനമായ 6നു പത്രിക സമർപ്പിക്കും. അന്നു വൈകിട്ടു തിരുവള്ളൂരിലെ പൊതുയോഗത്തിൽ പങ്കെടുക്കും. പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ 21നു സ്വന്തം മണ്ഡലമായ കൊളത്തൂരിലാണ് പ്രചാരണം
പുതുച്ചേരിയിൽ
കോൺ-ഡി.എം.കെ
പോരാട്ടം
കേരളത്തിനൊപ്പം ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയിൽ പത്രികാ സമർപ്പണം കഴിഞ്ഞതോടെ അഞ്ചു മണ്ഡലങ്ങളിൽ കോൺഗ്രസ്–ഡി.എം.കെ സൗഹൃദമത്സരം ഉറപ്പായി. രണ്ടു പാർട്ടികളും സീറ്റ് ധാരണയിലേത്താൻ വൈകിയിരുന്നു. ധാരണയിലെത്തിയ ശേഷം 5 മണ്ഡലങ്ങളിൽ നിന്നു പിൻവാങ്ങാൻ രണ്ട് പാർട്ടികളിലേയും സ്ഥാനാർത്ഥികൾ തയ്യാറാകാത്തതിനെ തുടർന്നാണ് സൗഹൃദ മത്സരത്തിന് കളമൊരുങ്ങിയത്. പുതുച്ചേരിയിൽ ഡി.എം.കെ മുന്നണിയുടെ ഘടകകക്ഷിയായ വി.സി.കെ മൂന്ന് സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. ഡി.എം.കെ മത്സരിക്കുന്ന ഇവിടങ്ങളിൽ വി.സി.കെ സ്വന്തം സ്ഥാനാർത്ഥികളെ നിറുത്തി.
ജയസാദ്ധ്യതയുള്ള മണ്ഡലങ്ങൾ കൈയ്യടക്കി
അണ്ണാ ഡി.എം.കെ: ഉടക്കി അണ്ണാമലൈ
ചെന്നൈ: അണ്ണാ ഡി.എം.കെയുമായുള്ള സീറ്റ് വിഭനത്തിനൊടുവിൽ വിജയസാദ്ധ്യതയുള്ള സീറ്റുകൾ ലഭിക്കാത്തതിൽ തമിഴ്നാട് ബി.ജെ.പിയിൽ അതൃപ്തി പുകയുന്നു. മുൻ സസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ ആഗ്രഹിച്ച ഗൗണ്ടംപാളയം, സിംഗനല്ലൂർ, അറവാക്കുറിച്ചി സീറ്റുകളിൽ മത്സരിക്കുന്നത് അണ്ണാ ഡി.എം.കെയാണ്. ഇതോടെ മത്സരിക്കാനില്ലെന്നു വ്യക്തമാക്കി അദ്ദേഹം ബി.ജെ.പി നേതൃത്വത്തിനു കത്തയച്ചു. പ്രചാരണത്തിൽ നിന്നു വിട്ടുനിൽക്കുമെന്നും സൂചനയുണ്ട്. സംസ്ഥാന അദ്ധ്യക്ഷൻ നൈനാർ നഗേന്ദ്രനും മഹിളാ മോർച്ച ദേശീയ അദ്ധ്യക്ഷ വാനതി ശ്രീനിവാസനും കഴിഞ്ഞ തവണ വിജയിച്ച സീറ്റുകളും അണ്ണാ ഡി.എം.കെ സ്വന്തമാക്കി. ചെന്നൈയിലെ 16 മണ്ഡലങ്ങളിൽ ഒന്നു മാത്രമാണു ബി.ജെ.പിക്കു നൽകിയത്.
വിജയ്യുടെ പ്രചാരണത്തിന്
അനുമതിയില്ല
ചെന്നൈ: തമിഴ്നാട്ടിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ്യുടെ പെരമ്പൂരിലെ പ്രചാരണത്തിന് പൊലീസ് അനുമതിയില്ല. മറ്റൊരിടം കണ്ടെത്താൻ നിർദ്ദേശിച്ചു. യോഗ സ്ഥലത്ത് 3000 പേരെ ഉൾകൊള്ളാൻ കഴിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. എന്നാൽ ഡി.എം.കെ ബോധപൂർവം പ്രചാരണത്തിന് അനുമതി നിഷേധിക്കുന്നുവെന്നും ജനാധിപത്യ വിരുദ്ധ നടപടികളാണിതെന്നും വിജയ് പ്രതികരിച്ചു.
ഇന്ന് ചെന്നൈയിലെ അഞ്ചിടങ്ങളിലാണ് വിജയ്യുടെ പ്രചാരണം തീരുമാനിച്ചിരുന്നത്. ടി.വി.കെയുടെ സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിയ്ക്കും. അതിനിടെ പുതുച്ചേരിയിൽ അഞ്ചിടങ്ങളിൽ ഡി.എം.കെ- കോൺഗ്രസ് പാർട്ടികൾ നേരിട്ട് ഏറ്റുമുട്ടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |