
ന്യൂഡൽഹി: രാജ്യത്തെ മാവോയിസ്റ്ര് വിമുക്തമാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം നടപ്പാക്കും മുമ്പ് നാളെ ലോക്‌സഭയിൽ വിഷയം ചർച്ച ചെയ്യും. ലോക്സഭയുടെ ചട്ടം 193 പ്രകാരം ടി.ഡി.പി എം.പി ബൈറെഡ്ഡി ശബരിയും ശിവസേന എം.പി ശ്രീകാന്ത് ഷിൻഡെയും നൽകിയ നോട്ടീസിലാണ് ചർച്ച.
മാർച്ച് 31 ഓടെ രാജ്യത്ത് നിന്ന് മാവോയിസ്റ്റ് പ്രവർത്തനം ഇല്ലാതാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ മറുപടി പ്രസംഗത്തിൽ അമിത് ഷാ വിവരിക്കും. 2019ന് ശേഷം നിരവധി നേതാക്കൾ ആയുധങ്ങൾ ഉപേക്ഷിച്ചതും മാവോയിസ്റ്റ് സംഘടനകൾ ദുർബലമായതും സർക്കാരിന് നേട്ടമാണ്. മാർച്ച് 25 ന് പ്രമുഖ മാവോയിസ്റ്റ് നേതാവ് സുക്രു അടക്കം നാല് പേർ ഒഡീഷ പൊലീസിന് മുന്നിൽ കീഴടങ്ങി. ഒരിക്കൽ മാവോയിസ്റ്റുകളുടെ ശക്തികേന്ദമായിരുന്ന ഒഡീഷയിലെ കന്ധമാലിൽ ഇപ്പോൾ വിരലിലെണ്ണാവുന്ന പ്രവർത്തകർ മാത്രമാണുള്ളത്. ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന ദണ്ഡകാരണ്യ വനമേഖലയുടെ ഭാഗമായ ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ കഴിഞ്ഞ 17ന് സൗത്ത് സബ് സോണൽ ബ്യൂറോ മേധാവി പപ്പ റാവു അടക്കം 17 മാവോയിസ്റ്റുകൾ കീഴങ്ങി. ഇതോടെ ദണ്ഡകാരണ്യയിൽ മാവോയിസ്റ്റ് പ്രസ്ഥാനത്തിന് നേതാവില്ലാതായി.
സർക്കാർ
ശ്രമം വിജയിച്ചു
സർക്കാർ ശ്രമങ്ങളെ തുടർന്ന് മാവോയിസ്റ്റ് ബാധിത ജില്ലകളുടെ എണ്ണം ഏഴായി കുറഞ്ഞു. 2019-2026 കാലത്ത് 7,409 പേർ അറസ്റ്റിലായി. 5,880 മാവോയിസ്റ്റുകൾ കീഴടങ്ങി. സർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു. സർക്കാരിന്റെ മെച്ചപ്പെട്ട പുരനധിവാസ പദ്ധതികളിൽ ആകൃഷ‌്ടരായാണ് പ്രമുഖ നേതാക്കളടക്കം കീഴടങ്ങി മുഖ്യധാരയിലേക്ക് വരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |