SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.18 AM IST

ലോകം വിറച്ച 30 യുദ്ധ ദിനങ്ങൾ

Increase Font Size Decrease Font Size Print Page
pic

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം ആളിക്കത്തിയിട്ട് ഇന്ന് 30 ദിവസം. ഫെബ്രുവരി 28നാണ് ആണവ കരാറിനുവഴങ്ങാത്ത ഇറാനെതിരെ യു.എസും ഇസ്രയേലും ആക്രമണം തുടങ്ങിയത്. ഇസ്രയേലിലും ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക ബേസുകൾക്കും നേരെ ഇറാനും തിരിച്ചടിച്ചു. ഇറാന്റെ ഉന്നത നേതാക്കളെ വധിച്ച് ഭരണമാറ്റം കൊണ്ടുവരികയായിരുന്നു യു.എസ്- ഇസ്രയേൽ ലക്ഷ്യം. ആക്രമണം വേഗത്തിൽ അവസാനിപ്പിക്കാമെന്നും കരുതി. എന്നാൽ, ശക്തമായ ചെറുത്തുനിൽപ്പ് തുടരുന്ന ഇറാൻ, ആഗോള ഊർജ്ജ വിതരണത്തെ അടക്കം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇറാന്റെ സഖ്യകക്ഷിയായ ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രയേൽ സമാന്തര ആക്രമണവും തുടങ്ങി. യുദ്ധം എന്ന് അവസാനിക്കുമെന്നത് ചോദ്യ ചിഹ്നമാണ്.


# ഇറാനിൽ

കൊല്ലപ്പെട്ട പ്രമുഖർ


 അയത്തൊള്ള അലി ഖമനേയി - പരമോന്നത നേതാവ്

 അലി ലാരിജാനി - സുരക്ഷാ മേധാവി

 അലി ഷംഖാനി - ഖമനേയിയുടെ ഉപദേഷ്ടാവ്

 അസീസ് നസീർസാദേഹ് - പ്രതിരോധ മന്ത്രി

 ഇ​സ്മ​യി​ൽ​ ​ഖ​ത്തീ​ബ് - ഇന്റലിജൻസ് മന്ത്രി

 മുഹമ്മദ് പക്പ്പോർ - റെവല്യൂഷണറി ഗാർഡ് മേധാവി

 അബ്ദുൾറഹീം മൂസാവി - സായുധ സേനാ മേധാവി

 അലി മുഹമ്മദ് നൈനി - റെവല്യൂഷണറി ഗാർഡ് വക്താവ്

 അലിറേസ ടങ്ങ്സിരി - റെവല്യൂഷണറി ഗാർഡ് നാവിക മേധാവി


# പതറാതെ ഇറാൻ


 അയത്തൊള്ള അലി ഖമനേയിയുടെ മകൻ മൊജ്തബാ ഖമനേയി ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റു. എന്നാൽ ഇതുവരെ പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. രഹസ്യ കേന്ദ്രത്തിൽ തുടരുന്ന ഇദ്ദേഹത്തിന് ഗുരുതര പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്

 ഉന്നതർ കൊല്ലപ്പെട്ടിട്ടും ഇറാനിലെ ഭരണകൂടത്തിന് കാര്യമായ ചലനം സംഭവിച്ചിട്ടില്ല. സൈന്യത്തിന്റെയും ജനങ്ങളുടെയും ശക്തമായ പിന്തുണ


 ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ എണ്ണ, വാതക വില കുതിച്ചുയർന്നു. ഊർജ്ജ ക്ഷാമം. കപ്പലുകൾ ആക്രമിക്കപ്പെട്ടു. ഗൾഫിലെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമണ ഭീതിയിൽ. പശ്ചിമേഷ്യ വഴിയുള്ള വ്യോമഗതാഗതവും താറുമാറായി

# യുദ്ധബാധിത മേഖലകൾ


(നിലവിൽ വ്യോമാക്രമണങ്ങൾ തുടരുന്നതോ, നേരത്തെ മിസൈൽ/ഡ്രോൺ ആക്രമണം നേരിട്ടതോ ആയ രാജ്യങ്ങൾ)​


ഇറാൻ, ഇസ്രയേൽ, ലെബനൻ, ഇറാക്ക്, യു.എ.ഇ, ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, ഒമാൻ, സിറിയ, ജോർദ്ദാൻ, സൈപ്രസ്, തുർക്കി


# സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല


ഇറാനുമായി ചർച്ച തുടങ്ങിയെന്നും സമാധാന കരാറിലെത്താൻ അവർ ആഗ്രഹിക്കുന്നെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നു. തുർക്കി, പാകിസ്ഥാൻ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങൾ യു.എസിന്റെ സന്ദേശങ്ങൾ ഇറാന് കൈമാറുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ യു.എസുമായി ചർച്ച നടത്തുന്നില്ലെന്നാണ് ഇറാൻ പരസ്യമായി ആവർത്തിക്കുന്നത്. സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും അവർ വ്യക്തമാക്കി.


# ലക്ഷ്യം കരയാക്രമണം ?


ഏപ്രിൽ 6 വരെ ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് ട്രംപ് അറിയിച്ചിട്ടുണ്ടെങ്കിലും ഇറാനിൽ കരയാക്രമണം നടത്താനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണിതെന്നാണ് റിപ്പോർട്ട്. പേർഷ്യൽ ഉൾക്കടലിലെ ഖാർഗ് ദ്വീപ് പിടിച്ചെടുത്തോ ഇറാന്റെ തീരങ്ങളിൽ ആക്രമണം നടത്തിയോ സമ്മർദ്ദം ചെലുത്താനാണ് യു.എസ് നീക്കമെന്ന് അഭ്യൂഹം. കൂടുതൽ സൈനികരും യുദ്ധക്കപ്പലുകളും മേഖലയിലേക്ക് പുറപ്പെട്ടതും സംശയങ്ങൾ ബലപ്പെടുത്തുന്നു.

# മരണം

ഇറാൻ - 3,380

ഇസ്രയേൽ - 29


യു.എ.ഇ - 11

കുവൈറ്റ് - 8

ബഹ്റൈൻ - 3

ഒമാൻ - 14

സൗദി അറേബ്യ - 2


സിറിയ - 5

ലെബനൻ - 1,140

ഇറാക്ക് - 96


യു.എസ് സൈനികർ - 15

----------------------

കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാർ - 7

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.