SignIn
Kerala Kaumudi Online
Tuesday, 21 April 2026 4.22 PM IST

പിണറായിക്കും ഗോവിന്ദനും അമ്പലപ്പുഴയിൽ ജയിക്കാമോ: ജി.സുധാകരൻ

Increase Font Size Decrease Font Size Print Page
a

അമ്പലപ്പുഴ: പിണറായി വിജയനും എം.വി.ഗോവിന്ദനും അമ്പലപ്പുഴയിൽ നിന്ന് മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോയെന്ന് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരൻ. അമ്പലപ്പുഴയിൽ തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരിലെ സുരക്ഷിതമായ അഞ്ച് സീറ്റുകളിൽ മാത്രമേ നിങ്ങൾക്ക് മത്സരിച്ച് വിജയിക്കാനാവൂ. മൂന്നാം ഊഴം സംസ്ഥാന സെക്രട്ടറി ഉപേക്ഷിച്ചു. എല്ലാ സീറ്റിലും തോറ്റാലും അമ്പലപ്പുഴയിൽ ജി.സുധാകരനെ വിടരുതെന്നാണ് എം.വി.ഗോവിന്ദൻ ജില്ലാ സെക്രട്ടേറിയറ്റിൽ പറഞ്ഞത്. 61000 വോട്ട് നേടി താൻ വിജയിക്കും.ഈ പറയുന്ന നേതാക്കളുടെ ആരുടെയെങ്കിലും വീട്ടിൽ രക്തസാക്ഷികളുണ്ടോ. ഇവർക്കൊന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. നേടിയതേയുള്ളൂ. നിലവിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക്

ജനപിന്തുണയില്ലെന്ന് തെളിയിക്കണം. അതിന് വേണ്ടിയാണ് ഞാൻ മത്സരിക്കുന്നത്. നിരവധി ഫ്ലക്സുകളും, പോസ്റ്ററുകളും നശിപ്പിച്ചു. ഇതു കൊണ്ടെന്നും യാതൊരു പ്രയോജനമില്ലെന്നും ജി.സുധാകരൻ പറഞ്ഞു.

TAGS: G SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.