SignIn
Kerala Kaumudi Online
Wednesday, 22 April 2026 1.45 AM IST

ജി. സുധാകരന്റെ ഹർജി തീർപ്പാക്കി

Increase Font Size Decrease Font Size Print Page
g-sudhakaran

കൊച്ചി: തിരഞ്ഞെടുപ്പിൽ കേന്ദ്ര സേനയെ നിയോഗിക്കണമെന്ന ആവശ്യവുമായി അമ്പലപ്പുഴ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ജി.സുധാകരൻ അടക്കമുള്ളവർ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ച നടപടികളിൽ തൃപ്തി അറിയിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി. സമാന ആവശ്യം ഉന്നയിച്ച് സന്ദീപ് വാര്യർ (തൃക്കരിപ്പൂർ), വി. കുഞ്ഞികൃഷ്ണൻ(പയ്യന്നൂർ), ടി.കെ. ഗോവിന്ദൻ (തളിപ്പറമ്പ്) തുടങ്ങിയവരും ഹൈക്കോടതിയിൽ എത്തിയിരുന്നു.

പ്രശ്‌നബാധിത മേഖലയിൽ കേന്ദ്ര സേനയെ നിയോഗിക്കണം, പോളിംഗ് സ്റ്റേഷനുകളിൽ വെബ് ക്യാമറ വേണം തുടങ്ങിയ ഹർജിക്കാരുടെ ആവശ്യങ്ങളിൽ നടപടി സ്വീകരിച്ചതായി കമ്മിഷൻ അറിയിച്ചു. ടി.കെ. ഗോവിന്ദന് പൊലീസ് സംരക്ഷണം നൽകിയതായി സർക്കാരും അറിയിച്ചു. പൊതുആരോപണത്തിനപ്പുറം കൃത്യമായ കാര്യങ്ങളൊന്നും ഹർജിക്കാർ ഉന്നയിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വോട്ട് ചെയ്യാനുള്ള അവസരം ആർക്കും നഷ്ടമാകരുതെന്നും പറഞ്ഞു.

TAGS: G SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.