
ന്യൂഡൽഹി: ഡൽഹിയെ ആശങ്കയിലാക്കി മൂന്നിടത്ത് തീപിടിത്തം. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ഭജൻപുരയിൽ പുലർച്ചെ രണ്ടോടെയുണ്ടായ തീപിടിത്തത്തിൽ നാലു പേർക്ക് പരിക്കേറ്റു. തീ പടരുന്നതിനിടെ വീടിന്റെ ഒന്നാം നിലയിൽ നിന്ന് ചാടിയവർക്കാണ് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനുമുന്നിൽ പാർക്ക് ചെയ്‌തിരുന്ന ഇരുചക്രവാഹനങ്ങൾ കത്തി അതിൽ നിന്ന് തീ പടരുകയായിരുന്നു. ഒന്നര മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. 11 അഗ്നിശമന സേനാ യൂണിറ്റുകൾ മേഖലയിലെത്തി. ബവാന വ്യവസായ മേഖലയിലെ കെട്ടിടത്തിലാണ് രണ്ടാമത്തെ തീപിടിത്തം. 17ൽപ്പരം അഗ്നിശമന സേനാ യൂണിറ്റുകളെത്തി തീയണച്ചതോടെ മറ്റു വ്യവസായ യൂണിറ്റുകളിലേക്ക് പടരുന്നത് തടയാൻ സാധിച്ചു. ഇതിനിടെ, കൊണാട്ട് പ്ലേസിലെ റെസ്റ്റോറന്റിലെ അടുക്കളയിൽ ഉച്ചയോടെ തീപിടിത്തമുണ്ടായി. ആർക്കും പരിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |