SignIn
Kerala Kaumudi Online
Thursday, 23 April 2026 5.26 PM IST

സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ മുന്നോട്ട്

Increase Font Size Decrease Font Size Print Page
ooooo

നെയ്യാറ്റിൻകര: കഴിഞ്ഞ പത്ത് വർഷം നെയ്യാറ്റിൻകര അസംബ്ളി മണ്ഡലത്തിലുണ്ടായ വികസന മുരടിപ്പിനെതിരെ വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ പ്രചാരണം. എന്നാൽ താൻ നടത്തിയ വികസന പ്രവ‌ർത്തനങ്ങൾ അക്കമിട്ട് പറഞ്ഞാണ് എൽ.ഡി.എഫ് സ്ഥാനാ‌ർത്ഥി കെ.ആൻസലൻ തിരഞ്ഞെടുപ്പ് പര്യടനം നടത്തുന്നത്.

എൽ.ഡി.എഫ് സ്ഥാനാ‌ർത്ഥി കെ.ആൻസലന്റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി,ഇന്നലെ രാവിലെ 8.30ന് നെല്ലിമൂട് ജംഗ്ഷനിൽ കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതിയംഗം കെ.എസ്.അനിൽ ഉദ്ഘാടനം ചെയ്തു.തുടർന്ന് പോങ്ങ്,ഇരുവൈക്കോണം,അരങ്ങൽ,ശാസ്താന്തല,മണലിവിള,അവണാകുഴി,മണലുവിള,ചെട്ടിവിളാകം,പ്ലാവിള,കൊടങ്ങാവിള വഴി കമുകിൻകോട് സമാപിച്ചു.ജനറൽ കൺവീന‌ർ ടി.ശ്രീകുമാർ,ചെയർമാൻ ജി.എൻ.ശ്രീകുമാരൻ എന്നിവ‌ർ നേതൃത്വം നൽകി.

യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.ശക്തൻ പാറശാല രൂപതയിലെ മലങ്കര കത്തോലിക്കാ ബിഷപ്പ് ഹൗസ് സന്ദർശിച്ച് അനുഗ്രഹം വാങ്ങി.ഇന്നലെ ഗൃഹസന്ദ‌ർശനവും വിശിഷ്ട വ്യക്തികളെ കാണാനുമാണ് സമയം ചെലവിട്ടത്. ഇന്ന് ഉച്ചയ്ക്ക് 2ന് ഇളവനിക്കരയിൽ നിന്ന് പര്യടന പരിപാടി ആരംഭിക്കും.

എൻ.ഡി.എ സ്ഥാനാർത്ഥി ചെങ്കൽ രാജേശഖരൻനായർ തൊഴുക്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലും, കേരള മൺപാത്ര നിർമ്മാണ സമുദായ സഭ കാര്യാലയവും റോമൻ കത്തോലിക്ക സഭ നെയ്യാറ്റിൻകര അതിരൂപതാ ബിഷപ്പ് ഫാ.ഡോ.സെൽവരാജൻ തിരുമേനിയെയും സന്ദർശിച്ചു.

ഇന്നലെ വൈകിട്ട് സിനിമാതാരം രാധ നെയ്യാറ്റിൻകര ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന നിയോജകമണ്ഡലം കൺവെൻഷനിൽ പങ്കെടുത്തു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ,ബി.ജെ.പി,എൻ.ഡി.എ നേതാക്കൾ എന്നിവർ സംസാരിച്ചു. കൺവെൻഷന് മുന്നോടിയായി നെയ്യാറ്റിൻകരയിൽ നടന്ന റോഡ് ഷോയിലും രാധ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.