
തിരുവനന്തപുരം:സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ളഎൻ.ഡി.എയുടെ പ്രകടനപത്രിക ഇന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ പുറത്തിറക്കും.ഇന്നുച്ചയ്ക്ക് 2ന് ഇടപ്പഴഞ്ഞി ആർ.ഡി.ആർ കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ വികസിത കേരളം മാർഗ്ഗരേഖ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അവതരിപ്പിക്കും. 'ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം' എന്ന തലവാചകത്തോടെയാണ് ഭാവികേരള വികസനത്തിനുള്ള മാർഗ്ഗരേഖ എൻ.ഡി.എ പുറത്തിറക്കുന്നത്.
എൻ.ഡി.എ നേതാക്കളായ സാബു എം.ജേക്കബ്, തുഷാർ വെള്ളാപ്പള്ളി എന്നിവരും മാർഗ്ഗരേഖയെപ്പറ്റി സംസാരിക്കും.
ബി.ജെ.പി കേരളം പ്രഭാരി പ്രകാശ് ജാവദേക്കർ, തിരഞ്ഞെടുപ്പ് പ്രഭാരി വിനോദ് താവഡെ,സഹപ്രഭാരി ശോഭ കരന്തലജെ എന്നിവർ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |