SignIn
Kerala Kaumudi Online
Tuesday, 31 March 2026 3.37 AM IST

'സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് കോഴിക്കോട് ബീച്ചിലൂടെ ഓടും'; വെല്ലുവിളി വിവാദമായപ്പോള്‍ മാപ്പ് പറച്ചില്‍

Increase Font Size Decrease Font Size Print Page
fb-post

വെല്ലുവിളി വിവാദമായതോടെ മാപ്പ് പറഞ്ഞ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ രംഗത്ത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ വിജയിച്ചാല്‍ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് കോഴിക്കോട് ബീച്ചിലൂടെ ഓടും എന്നായിരുന്നു അനാഷ് എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ വെല്ലുവിളി. തന്നോട് മാപ്പ് പറഞ്ഞ് ഇയാള്‍ മെസേജ് അയച്ചുവെന്ന് അഖില്‍ മാരാര്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.


മാപ്പു പറഞ്ഞുകൊണ്ട് അനാഷ് അയച്ച മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് അഖില്‍ മാരാര്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചത്. തനിക്കെതിരെ വിദ്വേഷം പ്രചരിക്കാന്‍ ഇല്ലാ കഥകള്‍ സൃഷ്ടിച്ചു പോസ്റ്റ് ചെയ്ത മറ്റൊരു വിഡിയോ താന്‍ ചോദ്യം ചെയ്തതിന് പിന്നാലെ അനാഷ് ഡിലീറ്റ് ചെയ്‌തെന്നും അഖില്‍ മാരാര്‍ പറയുന്നു. ഇത് സംബന്ധിച്ച കുറിപ്പും അഖില്‍ മാരാര്‍ പങ്കുവച്ചു.


അഖില്‍ മാരാര്‍ പങ്കുവച്ച കുറിപ്പ്


'തൃക്കാക്കരയില്‍ ഞാന്‍ ജയിച്ചാല്‍ ബ്രായും ഷഡ്ഢിയും ഇട്ട് ഓടും എന്ന് പറഞ്ഞ അനാഷ് എനിക്കയച്ച മാപ്പ് മെസ്സേജ് ആണ്..എനിക്കെതിരെ വിദ്വോഷം പ്രചരിക്കാന്‍ ഇല്ലാ കഥകള്‍ സൃഷ്ടിച്ചു പോസ്റ്റ് ചെയ്തു ഞാന്‍ ചോദിച്ചതിന് ശേഷം അവനത് റിമൂവ് ചെയ്തു..നിങ്ങള്‍ക്ക് കണ്ടന്റ് റീച്ച് കിട്ടാന്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍ അടര്‍ത്തി എടുത്തു എത്ര ആക്ഷേപിച്ചാലും എനിക്ക് ഒരു വിരോധമോ ദേഷ്യമോ തോന്നില്ല... എന്നാല്‍ ബോധ പൂര്‍വ്വം സത്യ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ NDAയുടെ ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ നിയമപരമായി മുന്നോട്ട് പോകേണ്ടി വരും'

'മാപ്പ് പറഞ്ഞ അനാഷിന്റെ മാന്യത ഞാന്‍ ഉള്‍കൊള്ളുന്നു. സത്യങ്ങള്‍ തിരിച്ചറിയാത്ത പലരും ഇത് പോലെ പറയുന്ന കാലം വരും. ഇതും പറയേണ്ടി വന്നത് അനാഷിന് റീച്ച് കിട്ടിയത് കണ്ട് മറ്റ് ചിലരും ഇത് പോലെ ഇറങ്ങിയിട്ടുണ്ട് അവരോടാണ് ആക്ഷേപിച്ചോളൂ.. ആക്രമിച്ചോളൂ.. പക്ഷെ മനസാ വാചാ ഞാന്‍ ചെയ്യാത്ത കാര്യങ്ങള്‍ എന്റെ മുകളില്‍ ചാര്‍ത്തി പ്രചരിപ്പിച്ചാല്‍ നിയമത്തിന്റെ ഏതറ്റം വരെയും ഞാന്‍ പോകും...നോക്കു ഈ മെസ്സേജില്‍ അനാഷ് തന്നെ പറഞ്ഞത് ഞാന്‍ ചെയ്തത് തന്തയില്ലായ്മയാണ് ..വിഡിയോ ഞാനും രസമായി കണ്ടു പക്ഷെ മറ്റ് കാര്യങ്ങള്‍ അങ്ങനെ ഉള്‍കൊള്ളാന്‍ കഴിയില്ല...എതിര്‍പ്പുകള്‍ ആവാം സത്യ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്'

TAGS: FB POST, AKHILMARAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.