
തൃശൂർ: തൃശൂർ നടുവിൽ മഠം ഇളമുറ സ്വാമിയാർ പാർത്ഥസാരഥി ഭാരതി സ്വാമി (73) സമാധിയായി. ഭാഗവത വഴിയിലൂടെ സന്യാസത്തിലേക്ക് എത്തിച്ചേർന്ന് അതൊരു ജന്മസാഫല്യമായി കണക്കാക്കിയ മാടശ്ശേരി നീലകണ്ഠൻ നമ്പൂതിരിയാണ് പാർത്ഥസാരഥി ഭാരതി സ്വാമി എന്ന പേരിൽ അറിയപ്പെട്ടത്. എറണാകുളം കോതമംഗലം കറുകിടത്തിൽ മാടശ്ശേരി ഇല്ലത്തെ ദാമോദരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജനത്തിന്റെയും പുത്രനായി 1953ലാണ് ജനനം. ഗുരുവായൂർ തട്ടയൂർ ഇല്ലത്ത് ഭാഗവത പ്രവചന തിലകം ഉണ്ണി നമ്പൂതിരിപ്പാടിന്റെ ശിഷ്യത്വം സ്വീകരിച്ച് 1983 മുതലാണ് സപ്താഹങ്ങൾ നടത്തിത്തുടങ്ങിയത്. കേരളത്തിനകത്തും പുറത്തുമായി 500ഓളം വേദികളിൽ ഭാഗവത സപ്താഹവും ശിവമഹാപുരാണ യജ്ഞവും ഏകാദശി യജ്ഞവും ദേവി ഭാഗവത നവാഹ യജ്ഞവും നടത്തിയിട്ടുണ്ട്. സംസ്‌കാര ചടങ്ങുകൾ ഇന്ന് രാവിലെ 10ന് നടുവിൽ മഠത്തിൽ നടക്കും. സഹോദരി: ഹരിപ്രിയ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |